വീണ്ടും സ്വര്‍ണ്ണം, 800 മീറ്ററില്‍ മന്‍ജിത് സിംഗ്, വെള്ളിയുമായി ജിന്‍സണ്‍

അത്‍ലറ്റിക്സില്‍ നിന്ന് ഇന്ത്യയ്ക്ക് വീണ്ടും മെഡല്‍ തിളക്കം. 800 മീറ്റര്‍ പുരുഷ വിഭാഗം ഓട്ടത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ സ്വന്തമാക്കി ഇന്ത്യന്‍ താരങ്ങള്‍. സ്വര്‍ണ്ണ പ്രതീക്ഷയായ ജിന്‍സണ്‍ ജോണ്‍സണെ പിന്തള്ളി ഇന്ത്യയുടെ തന്നെ മന്‍ജിത്ത് സിംഗ് സ്വര്‍ണ്ണം ഉറപ്പാക്കിയപ്പോള്‍ വെള്ളി മെഡലുമായാണ് ജിന്‍സണ്‍ മത്സരം അവസാനിപ്പിച്ചത്.

1:46:15 എന്ന സമയത്തിലാണ് മന്‍ജിത്ത് മത്സരം പൂര്‍ത്തിയാക്കിയത്. 1:46:35 സെക്കന്‍ഡാണ് ജിന്‍സണിന്റെ സമയം.