വൈറ്റ് ബോൾ ടീമിന്റെ ക്യാപ്റ്റനാവാൻ താല്പര്യം ഇല്ലെന്നും പാറ്റ് കമ്മിൻസ്

Patcummins

ഓസ്‌ട്രേലിയൻ വൈറ്റ് ബോൾ ടീമിന്റെ ക്യാപ്റ്റനാവാൻ താത്പര്യമില്ലെന്ന് പറഞ്ഞ് ഓസ്‌ട്രേലിയൻ ടെസ്റ്റ് ടീം ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്. കഴിഞ്ഞ ദിവസമാണ് ടിം പെയ്ൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് രാജി വെച്ചത്. തുടർന്നാണ് ആഷസ് ടെസ്റ്റിനുള്ള ഓസ്‌ട്രേലിയൻ ടീമിന്റെ ക്യാപ്റ്റനായി പാറ്റ് കമ്മിൻസിനെ നിയമിച്ചത്.

വൈറ്റ് ബോൾ ടീമിനും ടെസ്റ്റ് ടീമിനും വേറെ വേറെ ക്യാപ്റ്റൻ വേണമെന്നാണ് തന്റെ അഭിപ്രായം എന്നും നിലവിൽ തനിക്ക് ടെസ്റ്റ് ക്യാപ്റ്റൻസിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താൽപര്യമെന്നും പാറ്റ് കമ്മിൻസ് പറഞ്ഞു. നിലവിൽ വൈറ്റ് ബോൾ ക്രിക്കറ്റിൽ ആരോൺഫിഞ്ചിന്റെ ക്യാപ്റ്റൻസിയിൽ ഓസ്ട്രേലിയ മികച്ച പ്രകടനമാണ് നടത്തുന്നതെന്നും പാറ്റ് കമ്മിൻസ് പറഞ്ഞു. ഈ കഴിഞ്ഞ ടി20 ലോകകപ്പിൽ ആരോൺ ഫിഞ്ചിന് കീഴിൽ ഓസ്ട്രേലിയ കിരീടം ഉയർത്തിയിരുന്നു.

Previous articleരണ്ടാം ഇന്നിംഗ്സിൽ ശുഭ്മന്‍ ഗില്ലിനെ ഇന്ത്യയ്ക്ക് നഷ്ടം, ന്യൂസിലാണ്ടിനായി വേഗത്തിൽ 50 ടെസ്റ്റ് വിക്കറ്റ് നേടുന്ന താരമായി ജാമിസൺ
Next articleതെലുങ്കാനെയെയും തോൽപ്പിച്ച് കർണാടക സന്തോഷ് ട്രോഫിക്ക് യോഗ്യത നേടി