തെലുങ്കാനെയെയും തോൽപ്പിച്ച് കർണാടക സന്തോഷ് ട്രോഫിക്ക് യോഗ്യത നേടി

കേരളത്തിൽ വെച്ച് നടക്കുന്ന സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിന് കർണാടക യോഗ്യത നേടി. ഇന്ന് യോഗ്യത റൗണ്ടിലെ സൗത്ത് സോൺ ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ തെലുങ്കാനയെയും തോൽപ്പിച്ചതോടെയാണ് കർണാടക ഫൈനൽ റൗണ്ട് ഉറപ്പിച്ചത്. ഇന്ന് എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു കർണാടകയുടെ വിജയം. കർണടകയ്ക്ക് വേണ്ടി 10ആം മിനുട്ടിൽ സൊലമലൈയും 74ആം മിനുട്ടിൽ ബാവു നിഷാദും ആണ് ഗോൾ നേടിയത്. ഇതോടെ ഗ്രൂപ്പിൽ മൂന്ന് മത്സരങ്ങളിൽ മൂന്നു വിജയിച്ച കർണടക ഒന്നാമത് ഫിനിഷ് ചെയ്തു. ആറ് പോയിന്റു എടുത്ത തമിഴ്നാട്, മൂന്ന് പോയിന്റുള്ള തെലുങ്കാന, പോയിന്റ് ഒന്നുമില്ലാത്ത ആന്ധ്രാപ്രദേശ് എന്നിവർ ടൂർണമെന്റിന്റെ ഫൈനൽ റൗണ്ടിൽ ഇത്തവണ ഉണ്ടാകില്ല

Previous articleവൈറ്റ് ബോൾ ടീമിന്റെ ക്യാപ്റ്റനാവാൻ താല്പര്യം ഇല്ലെന്നും പാറ്റ് കമ്മിൻസ്
Next articleകൊറോണ വകഭേദം, ദക്ഷിണാഫ്രിക്ക നെതർലന്റ്സ് പരമ്പര മാറ്റിവെച്ചു