ഇനിയും മൂന്ന് മാസമുണ്ട്, പാറ്റ് കമ്മിൻസും ഓയിൻ മോര്‍ഗനും ഐപിഎലിന് എത്തുമെന്ന് പ്രതീക്ഷ – ദിനേശ് കാര്‍ത്തിക്ക്

Eoinmorgankarthik
- Advertisement -

ഐപിഎൽ തന്നോട് കൊല്‍ക്കത്തയുടെ ക്യാപ്റ്റൻസി ഏറ്റെടുക്കുവാൻ ആവശ്യപ്പെട്ടാൽ അത് തനിക്കൊരു പ്രശ്നമല്ലെന്ന് പറഞ്ഞ് ദിനേശ് കാര്‍ത്തിക്. ഐപിഎൽ യുഎഇയിൽ പുനരാരംഭിക്കുമ്പോൾ ഏതെല്ലാം വിദേശ താരങ്ങള്‍ ടൂര്‍ണ്ണമെന്റിനുണ്ടാകുമെന്നതിൽ ഇതുവരെ വ്യക്തതയില്ല. പാറ്റ് കമ്മിൻസ് താൻ ഐപിഎലിനുണ്ടാകില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.

കമ്മിൻസ് അത്തരത്തിൽ പറഞ്ഞുവെങ്കിലും ഐപിഎലിന് ഇനിയും മൂന്ന് മാസമുണ്ടെന്നും തീരുമാനങ്ങൾ മാറിയേക്കാമെന്നും ദിനേശ് കാര്‍ത്തിക് വ്യക്തമാക്കി. ഓയിൻ മോര്‍ഗനും ടീമിനൊപ്പം മടങ്ങിയെത്തിയേക്കാമെന്നും അതിനാൽ തന്നെ ക്യാപ്റ്റൻസി താനേറ്റെടുക്കേണ്ട സാഹചര്യം വന്നേക്കില്ലെന്നും ഇനി അഥവാ അത്തരമൊരു സാഹചര്യം വന്നാലും തനിക്ക് അത് പ്രശ്നമല്ലെന്ന് ദിനേശ് കാര്‍ത്തിക് പറഞ്ഞു.

Advertisement