സിംബാബ്‍വേയ്ക്കെതിരെ 254/9 എന്ന സ്കോര്‍ നേടി ശ്രീലങ്ക

സിംബാബ്‍വേയ്ക്കെതിരെയുള്ള മൂന്നാം ഏകദിനത്തിൽ 254 റൺസ് നേടി ശ്രീലങ്ക. ഇന്ന് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്കയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചതെങ്കിലും പിന്നീട് ഇന്നിംഗ്സിന്റെ താളം തെറ്റുന്ന കാഴ്ചയാണ് കണ്ടത്.

Srilankakusalmendispathumnissanka

80 റൺസ് ഒന്നാം വിക്കറ്റിൽ നേടിയ ശേഷം കുശൽ മെന്‍ഡിസിനെ(36) നഷ്ടമായ ശേഷം പതും നിസ്സങ്ക(55), ചരിത് അസലങ്ക(52) എന്നിവരുടെ അര്‍ദ്ധ ശതകങ്ങള്‍ പിറന്നുവെങ്കിലും ലങ്ക 193/6 എന്ന നിലയിലേക്ക് വീഴുകയായിരുന്നു.

ഏഴാം വിക്കറ്റിൽ ചമിക കരുണാരത്നേയും രമേശ് മെന്‍ഡിസും ചേര്‍ന്ന് നേടിയ 48 റൺസാണ് ടീമിനെ ഈ സ്കോറിലേക്ക് നയിച്ചത്. 26 റൺസ് നേടിയ മെന്‍ഡിസിനെ 48ാം ഓവറിൽ ലങ്കയ്ക്ക് നഷ്ടമായി.