തുടക്കം തകര്‍ച്ചയോടെ, നിര്‍ണ്ണായക പ്രകടനവുമായി റായിഡുവും പാണ്ഡ്യയും വിജയ് ശങ്കറും

ന്യൂസിലാണ്ടിനെതിരെ അഞ്ചാം ഏകദിനത്തില്‍ തകര്‍ച്ചയ്ക്ക് ശേഷം തിരിച്ചുവരവ് നടത്തി ഇന്ത്യ. 49.5 ഓവറില്‍ ഇന്ത്യ 252 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു 90 റണ്‍സ് നേടിയ അമ്പാട്ടി റായിഡുവും 22 പന്തില്‍ നിന്ന് 45 റണ്‍സ് നേടിയ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ വെടിക്കെട്ട് ബാറ്റിംഗിനുമൊപ്പം വിജയ് ശങ്കര്‍(45), കേധാര്‍ ജാഥവ്(34). ഹാര്‍ദ്ദിക് പാണ്ഡ്യ 5 സിക്സ് സഹിതം നേടിയ റണ്ണുകളാണ് ഇന്ത്യയെ 250 കടക്കുവാന്‍ സഹായിച്ചത്.

ഒരു ഘട്ടത്തില്‍ 18/4 എന്ന നിലയില്‍ തകര്‍ന്ന് ഇന്ത്യയെ തിരിച്ചുവരവിന്റെ പാതയില്‍ എത്തിച്ചത് വിജയ് ശങ്കര്‍-അമ്പാട്ടി റായിഡു കൂട്ടുകെട്ടാണ്. 98 റണ്‍സിന്റെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിന്റെ അടിത്തറയിലാണ് ഇന്ത്യന്‍ ഇന്നിംഗ്സ് പടുത്തുയര്‍ത്തിയത്. ആറാം വിക്കറ്റില്‍ കേധാറിനൊപ്പം 74 റണ്‍സ് കൂട്ടുകെട്ട് നേടിയ ശേഷമാണ് റായിഡു മടങ്ങിയത്. അവസാന ഓവറില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും കത്തിക്കയറിയപ്പോള്‍ ഇന്ത്യ പൊരുതാവുന്ന സ്കോറിലേക്ക് നീങ്ങി.

ന്യൂസിലാണ്ടിനായി മാറ്റ് ഹെന്‍റി 10 ഓവറില്‍ 35 റണ്‍സിനു നാലും ട്രെന്റ് ബോള്‍ട്ട് 3 വിക്കറ്റും നേടി.

Previous articleഫ്രാൻസിൽ ആദ്യ ഗോളടിച്ച് ഫാബ്രിഗാസ്, മൊണാകോക്ക് ജയം
Next articleമെസ്സിക്ക് പരിക്ക്, എൽ ക്ലാസികോ കളിക്കുന്നത് സംശയം