ഇംഗ്ലണ്ട് പര്യടനത്തിനുള്ള പാകിസ്ഥാൻ ടീമിനെ പ്രഖ്യാപിച്ചു

- Advertisement -

ഇംഗ്ലണ്ട് പര്യടനത്തിനുള്ള 29 അംഗ ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാൻ. വെറ്ററൻ താരങ്ങളെയും യുവ താരങ്ങളെയും ഉൾപ്പെടുത്തിയാണ് പാകിസ്ഥാൻ ടീമിനെ പ്രഖ്യാപിച്ചത്. കൊറോണ വൈറസ് ബാധയുടെ സാഹചര്യത്തിൽ 4 താരങ്ങളെ റിസർവ് താരങ്ങളായി മാറ്റിനിർത്തിയിട്ടുണ്ട്. അണ്ടർ 19 ടീമിൽ മികച്ച പ്രകടനം പുറത്തെടുത്ത ഹൈദർ അലി ആദ്യമായി പാകിസ്ഥാൻ ടീമിൽ ഇടം നേടിയിട്ടുണ്ട്.

2016ൽ പാകിസ്ഥാന് വേണ്ടി അവസാനമായി ടെസ്റ്റ് മത്സരം കളിച്ച സൊഹൈൽ ഖാനും ടീമിൽ ഇടം നേടിയിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം പുറത്തെടുത്താണ് സൊഹൈൽ ഖാന് ടീമിൽ ഇടം ലഭിക്കാൻ കാരണം. 34 കാരനായ ഫവാദ് അലിയും ടീമിൽ ഇടം നേടിയിട്ടുണ്ട്.

ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റൻ അസ്ഹർ അലിയാണ്. ടി20യിൽ ബാബർ അസം ആവും പാകിസ്ഥാനെ നയിക്കുക. പരമ്പരയിൽ മൂന്ന് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ടി20 മത്സരങ്ങളുമാണ് പാകിസ്ഥാൻ കളിക്കുക.

Squad: Azhar Ali, Babar Azam, Abid Ali, Fakhar Zaman, Imam-ul-Haq, Shan Masood, Asad Shafiq, Fawad Alam, Haider Ali, Iftikhar Ahmad, Khushdil Shah, Mohammad Hafeez, Shoaib Malik, Mohammad Rizwan, Sarfaraz Ahmed, Faheem Ashraf, Haris Rauf, Imran Khan, Mohammad Abbas, Mohammad Hasnain, Naseem Shah, Shaheen Afridi, Sohail Khan, Usman Shinwari, Wahab Riaz, Imad Wasim, Kashif Bhatti, Shadab Khan and Yasir Shah

Advertisement