മൂന്നാം ഏകദിനത്തിനുള്ള ന്യൂസിലാൻഡ് ടീമിൽ ഇഷ് സോധിയും ബ്ലയർ തിക്നറും

- Advertisement -

ഇന്ത്യക്കെതിരെയുള്ള മൂന്നാം ഏകദിനത്തുനുള്ള ടീമിൽ ഇഷ് സോധിയെയും ബ്ലയർ തിക്നറെയും ഉൾപ്പെടുത്തി ന്യൂസിലാൻഡ്. നിലവിൽ ഇരു താരങ്ങളും ഇന്ത്യ എ എതിരെയുള്ള ന്യൂസിലാൻഡ് എ ടീമിന്റെ ഭാഗമായിരുന്നു.തുടർന്ന് താരങ്ങളെ ന്യൂസിലാൻഡ് എ ടീമിൽ നിന്ന് റിലീസ് ചെയ്യുകയായിരുന്നു.

നാളെ നടക്കുന്ന മൂന്നാം ഏകദിനത്തിനു മുന്നോടിയായി ന്യൂസിലാൻഡ് താരങ്ങൾക്ക് അസുഖം ബാധിച്ചതാണ് സോധിയെയും തിക്നറെയും തിരിച്ചുവിളിക്കാൻ ന്യൂസിലാൻഡ് നിർബന്ധിതരായത്. സ്കോട് കൂഗ്ലനും ടിം സൗത്തീക്കും മിച്ചൽ സാന്റ്നർക്കും അസുഖം ബാധിച്ചതിനെ തുടർന്നാണ് താരങ്ങളെ ന്യൂസിലാൻഡ് തിരിച്ചുവിളിച്ചത്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ന്യൂസിലാൻഡ് 2-0 പരമ്പര സ്വന്തമാക്കിയിരുന്നു. പരമ്പരയിലെ അവസാന ഏകദിന മത്സരം നാളെ നടക്കും.

Advertisement