ജയവും പരമ്പരയും സ്വന്തമാക്കി പാക്കിസ്ഥാൻ

ഓസ്ട്രേലിയയ്ക്കെതിരെ പരമ്പര വിജയം സ്വന്തമാക്കി പാക്കിസ്ഥാന്‍. ഇന്ന് ലാഹോറിൽ നടന്ന മൂന്നാം ഏകദിനത്തിൽ ഓസ്ട്രേലിയയെ 210 റൺസിന് ഒതുക്കിയ ശേഷം പാക്കിസ്ഥാന്‍ 1 വിക്കറ്റ് നഷ്ടത്തിൽ 37.5 ഓവറിൽ വിജയം ഉറപ്പാക്കുകയായിരുന്നു.

ബാബര്‍ അസം ശതകം(105*) നേടിയും ഇമാം-ഉള്‍-ഹക്ക് 89* റൺസും നേടിയാണ് പാക്കിസ്ഥാന്റെ വിജയം അനായാസമായത്. 190 റൺസ് കൂട്ടുകെട്ടാണ് രണ്ടാം വിക്കറ്റിൽ ഇരുവരും ചേര്‍ന്ന് നേടിയത്.