മിസ്ബയും യൂനിസ് ഖാനും പോയതോടെ പാക്കിസ്ഥാന്‍ ടെസ്റ്റ് ക്രിക്കറ്റ് ക്ഷയിച്ചു

പാക്കിസ്ഥാന്‍ ക്രിക്കറ്റിന്റെ ടെസ്റ്റ് ക്രിക്കറ്റിലെ മോശം പ്രകടനത്തിന് കാരണം മിസ്ബ-ഉള്‍-ഹക്ക്, യൂനിസ് ഖാന്‍ എന്നിവര്‍ സൃഷ്ടിച്ച വലിയ വിടവുകളാണെന്ന് പറഞ്ഞ് പാക്കിസ്ഥാന്‍ താരം അസ്ഹര്‍ അലി. ടെസ്റ്റ് ക്രിക്കറ്റില്‍ വീണ്ടും മെച്ചപ്പെടുവാന്‍ പാക്കിസ്ഥാന്‍ തങ്ങളുടെ ഹോം ഗ്രൗണ്ടിന് പുറത്ത് ജയിക്കേണ്ടിയിരിക്കുന്നുവെന്നും പാക്കിസ്ഥാന്‍ താരം പറഞ്ഞു. ഏഷ്യന്‍ സാഹചര്യങ്ങളില്‍ മാത്രമല്ല വിദേശ പിച്ചുകളിലും പാക്കിസ്ഥാന്‍ വിജയം രചിച്ചാല്‍ മാത്രമേ ടീമിന്റെ റാങ്കിംഗ് മെച്ചപ്പെടുകയുള്ളുവെന്ന് അസ്ഹര്‍ അലി പറഞ്ഞു.

ലോകകപ്പിന് മുമ്പ് ഏകദിനത്തില്‍ നിന്ന് വിരമിച്ച അസ്ഹര്‍ അലി രാജ്യത്തിനായി 53 ഏകദിനങ്ങളില്‍ കളിച്ചിരുന്നു. 2017ല്‍ ചാമ്പ്യന്‍സ് ട്രോഫി വിജയിച്ച പാക്കിസ്ഥാന്‍ ടീമിലെ അംഗമായിരുന്നു അസ്ഹര്‍ അലി.

Previous articleഓരോ ബൗളറോടും തന്റെ ഇടപെടലുകള്‍ വ്യത്യസ്തം
Next articleഡൽഹി ഡൈനാമോസ് താരം ചാങ്തെ ചെന്നൈയിനിൽ