ഓരോ ബൗളറോടും തന്റെ ഇടപെടലുകള്‍ വ്യത്യസ്തം

ഇന്ത്യന്‍ ബൗളിംഗിനെ ഏറ്റവും മികച്ച ബൗളിംഗ് യൂണിറ്റാക്കിയെടുത്തതില്‍ പ്രധാന പങ്ക വഹിച്ചത് ഇന്ത്യയുടെ ബൗളിംഗ് കോച്ച് ഭരത് അരുണ്‍ ആണ്. താരത്തിന് രവി ശാസ്ത്രിയോടൊപ്പം വീണ്ടും ഒരു വട്ടം കൂടി അവസരം നല്‍കുവാന്‍ ബിസിസിഐ തീരുമാനിച്ചതിന് പിന്നിലും ഇതാണ് കാരണം. ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പേസ് ബൗളിംഗ് യൂണിറ്റാണ് ഇപ്പോളുള്ളത്. ദക്ഷിണാഫ്രിക്കയിലും ഇംഗ്ലണ്ടിലും ഓസ്ട്രേലിയയിലുമെല്ലാം ഇന്ത്യ ടെസ്റ്റ് വിജയങ്ങള്‍ കരസ്ഥമാക്കിയതിന് പിന്നില്‍ ഈ ബൗളര്‍മാരുടെ പ്രകടനം ഏറെ നിര്‍ണ്ണായകമായിരുന്നു.

ഓരോ ബൗളര്‍മാരോടും തന്റെ ഇടപെടലുകള്‍ വ്യത്യസ്തമാണെന്നും ഇന്ത്യ മികച്ച ബൗളിംഗ് യൂണിര്റായത് ബൗളര്‍മാരുടെ വര്‍ക്ക് ലോഡ് ടീം മാനേജ്മെന്റ് കൈകാര്യം ചെയ്യുന്നതിലെ വൈദഗ്ധ്യം മൂലവുമാണെന്ന് ഭരത് അരുണ്‍ പറഞ്ഞു. ഇത് കൂടാതെ ബൗളര്‍മാര്‍ തമ്മിലുള്ള മികച്ച ഇണക്കവും ടീമിനു വലിയ രീതിയില്‍ ഗുണം ചെയ്തു. ബൗളര്‍മാരുടെ മനോഗതി മനസ്സിലാക്കുക എന്നതാണ് ഒരു കോച്ചിന്റെ പ്രധാന ലക്ഷ്യം. അത് മനസ്സിലാക്കി കഴിഞ്ഞാല്‍ അവരോടുള്ള സമീപനവും അത്തരത്തിലായിരിക്കണം എന്നും ഭരത് അരുണ്‍ സൂചിപ്പിച്ചു.

Previous articleയൂറോപ്പ ലീഗ് ഗ്രൂപ്പുകളായി, യുണൈറ്റഡിന് എളുപ്പം, ആഴ്‌സണലിന് കടുപ്പം
Next articleമിസ്ബയും യൂനിസ് ഖാനും പോയതോടെ പാക്കിസ്ഥാന്‍ ടെസ്റ്റ് ക്രിക്കറ്റ് ക്ഷയിച്ചു