കൂറ്റന്‍ സ്കോര്‍ തേടിയിറങ്ങിയ പാക്കിസ്ഥാന് പ്രതീക്ഷയായി രണ്ടാം വിക്കറ്റ് കൂട്ടുകെട്ട്

Sports Correspondent

Imamulhaq

508 റൺസെന്ന കൂറ്റന്‍ ലക്ഷ്യം ഗോളിൽ തേടുമ്പോള്‍ പാക്കിസ്ഥാന് രണ്ടാം ഇന്നിംഗ്സിൽ അബ്ദുള്ള ഷഫീക്കിനെ(16) വേഗത്തിൽ നഷ്ടമാകുകയായിരുന്നുവെങ്കിലും വെളിച്ചക്കുറവ് മൂലം നാലാം ദിവസത്തെ കളി നേരത്തെ നിര്‍ത്തുമ്പോള്‍ ടീം 89/1 എന്ന നിലയിലാണ്.

419 റൺസ് അവസാന ദിവസം നേടുക എന്നത് ശ്രമകരമാണെങ്കിലും 46 റൺസ് നേടി ഇമാം ഉള്‍ ഹക്കും 26 റൺസ് നേടിയ ബാബര്‍ അസമും ക്രീസിൽ നില്‍ക്കുമ്പോള്‍ പാക്കിസ്ഥാന് പ്രതീക്ഷയ്ക്ക് വകയുണ്ട്. 47 റൺസാണ് രണ്ടാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് നേടിയത്.