“മാഞ്ചസ്റ്റർ യുണൈറ്റഡ് പോലൊരു മഹത്തായ ക്ലബിൽ ചേരാൻ കഴിഞ്ഞത് അഭിമാനകരം” – ലിസാൻഡ്രോ

Img 20220727 174621

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ സൈനിംഗ് ആയ ലിസാൻഡ്രോ മാർട്ടിനെസ് ഈ ക്ലബിലേക്ക് എത്തിയതിൽ സന്തോഷവും അഭിമാനവും ഉണ്ടെന്ന് പറഞ്ഞു.

“ഈ മഹത്തായ ഫുട്ബോൾ ക്ലബ്ബിൽ ചേരാൻ കഴിഞ്ഞത് അഭിമാനകരമാണ്. ഈ നിമിഷത്തിലെത്താൻ ഞാൻ വളരെ കഠിനാധ്വാനം ചെയ്തു” ലിസാൻഡ്രോ പറഞ്ഞു. ഞാൻ എന്നെ കൂടുതൽ മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നുണ്ട് എന്നും അതിനായുള്ള പരിശ്രമം തുടരും എന്നും പറഞ്ഞു.
20220727 174552

“എന്റെ കരിയറിലെ വിജയകരമായ ടീമുകളുടെ ഭാഗമാകാൻ എനിക്ക് ഭാഗ്യമുണ്ടായിട്ടുണ്ട്, അതാണ് മാഞ്ചസ്റ്റർ യുണൈറ്റഡിലും തുടരാൻ ഞാൻ ആഗ്രഹിക്കുന്നത്. ഈ മാനേജരുടെയും പരിശീലകരുടെയും എന്റെ പുതിയ ടീമംഗങ്ങൾക്കും ഒപ്പം ഞങ്ങൾക്ക് ലക്ഷ്യങ്ങളിൽ എത്താൻ ആകുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു” ലിസാൻഡ്രോ പറഞ്ഞു.

.