ഒച്ചിഴയുന്ന വേഗത്തില്‍ പാക്കിസ്ഥാന്‍

- Advertisement -

ന്യൂസിലാണ്ടിനെ ആദ്യ സെഷനില്‍ 274 റണ്‍സിനു പുറത്താക്കിയ ശേഷം തുടക്കത്തില്‍ പതറിയെങ്കിലും രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടം മൂന്നില്‍ മാത്രം ഒതുക്കി പാക്കിസ്ഥാന്‍. എന്നാല്‍ ടീമിന്റെ പ്രകടനം തീര്‍ത്തും നിരാശാജനകമെന്ന് വേണം പറയുവാന്‍. രണ്ട് സെഷനുകള്‍ പൂര്‍ണ്ണമായും ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ നേടിയത് വെറും 139 റണ്‍സ് മാത്രമാണ്. 2.28 റണ്‍റേറ്റിലാണ് ഒച്ചിഴയുന്ന വേഗത്തിലാണ് പാക്കിസ്ഥാന്‍ ബാറ്റിംഗ് നിരങ്ങി നീങ്ങിയത്.

ന്യൂസിലാണ്ട് സ്കോറിനു 135 റണ്‍സ് പിന്നിലായാണ് പാക്കിസ്ഥാന്‍ ഇപ്പോള്‍ സ്ഥിതി ചെയ്യുന്നത്. 34 റണ്‍സ് നേടിയ ഹാരിസ് സൊഹൈലാണ് പുറത്തായ പ്രധാന സ്കോറര്‍. നാലാം വിക്കറ്റില്‍ 54 റണ്‍സുമായി അസ്ഹര്‍ അലിയും അസാദ് ഷഫീക്കുമാണ് പാക്കിസ്ഥാനായി ക്രീസില്‍ നില്‍ക്കുന്നത്. അസാദ് ഷഫീക്ക് 26 റണ്‍സ് നേടിയപ്പോള്‍ അസ്ഹര്‍ അലി അര്‍ദ്ധ ശതകം നേടി 6 റണ്‍സുമായി ക്രീസില്‍ നില്‍ക്കുന്നു.

മൂന്നാം വിക്കറ്റില്‍ ഹാരിസ് സൊഹൈല്‍-അസ്ഹര്‍ അലി കൂട്ടുകെട്ട് 68 റണ്‍സ് നേടിയ ശേഷം ടിം സൗത്തിയാണ് കൂട്ടുകെട്ട് തകര്‍ത്തത്. നേരത്തെ ട്രെന്റ് ബൗള്‍ട്ടിന്റെ ഇരട്ട വിക്കറ്റുകള്‍ പാക്കിസ്ഥാനെ 17/2 എന്ന നിലയിലേക്കാക്കിയിരുന്നു.

Advertisement