ഈസ്റ്റ് ബംഗാളിന്റെ കഷ്ട കാലം തുടരുന്നു, തുടർച്ചയായ മൂന്നാം തോൽവി

- Advertisement -

ഐലീഗിൽ കൊൽക്കത്ത ശക്തികൾ അത്ര നല്ല കാലമല്ല. ഇന്ന് മിനേർവ പഞ്ചാബിനെ നേരിട്ട ഈസ്റ്റ് ബംഗാൾ പരാജയം നേരിട്ടു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഇന്നത്തെ മിനേർവയുടെ വിജയം. ഈസ്റ്റ് ബംഗാളിന്റെ ലീഗിലെ തുടർച്ചയായ മൂന്നാം പരാജയമാണിത്. കഴിഞ്ഞ മത്സരങ്ങളിൽ ചെന്നൈയോടും ഐസാളിനോടും ഈസ്റ്റ് ബംഗാൾ പരാജയപ്പെട്ടിരുന്നു. കളിയുടെ രണ്ടാം പകുതിയിൽ ഒപൊകു നേടിയ ഗോളാണ് ഐലീഗ് ചാമ്പ്യന്മാർക്ക് ജയം നൽകിയത്.

78ആം മിനുട്ടിൽ ഈസ്റ്റ് ബംഗാൾ ഗോൾകീപ്പറും ഡിഫൻഡറും തമ്മിലുണ്ടായ ആശയകുഴപ്പം മുതലെടുത്തായിരുന്നു ഒപൊകൊയുടെ സ്ട്രൈക്ക്. ഈ ജയം മിനേർവ പഞ്ചാബിനെ ലീഗിൽ രണ്ടാം സ്ഥാനത്തേക്ക് എത്തിച്ചു. ഏഴു മത്സരങ്ങളിൽ 11 പോയന്റാണ് മിനേർവയ്ക്ക് അഞ്ചു മത്സരങ്ങളിൽ വെറും ആറു പോയന്റ് മാത്രമുള്ള ഈസ്റ്റ് ബംഗാൾ എട്ടാം സ്ഥാനത്താണ്.

Advertisement