മുസ്താഫി ആഴ്സണൽ വിടും, ഇനി ജർമ്മനിയിൽ

Img 20210201 204049

ജർമ്മൻ സെന്റർ ബാക്കായ മുസ്താഫി ആഴ്സണൽ വിടാൻ തീരുമാനിച്ചു. മുസ്താഫിയുടെ കരാർ ആഴ്സണൽ റദ്ദാക്കി കൊടുക്കും. മുസ്താഫി ജർമ്മനിയിൽ ഷാൽക്കെയിലേക്ക് ആകും പോവുക. ജർമ്മൻ താരമാണെങ്കിലും ആദ്യമായാണ് മുസ്താഫി ഒരു ജർമ്മൻ ക്ലബിനായി സീനിയർ കരിയറിൽ കളിക്കുന്നത്. അവസാന നാലു വർഷമായി ആഴ്സണലിനൊപ്പം ആയിരുന്നു മുസ്താഫി കളിച്ചിരുന്നത്.

മുമ്പ് സാമ്പ്ഡോറിയ, എവർട്ടൺ എന്നീ ക്ലബുകൾക്കായും താരം കളിച്ചിട്ടുണ്ട്. ഷാൽക്കെയുടെ സെന്റർ ബാക്കായ കബാക് ലിവർപൂളിലേക്ക് പോകുന്നുണ്ട്. ഇതിനു പകരമായാണ് മുസ്താഫിയെ ഷാൽക്കെ സ്വന്തമാക്കുന്നത്.

Previous articleആവശ്യമെങ്കില്‍ ടീമില്‍ ഒരു ഫാസ്റ്റ് ബൗളറെ കൂടി ഉള്‍പ്പെടുത്തു – മിസ്ബ ഉള്‍ ഹക്ക്
Next articleക്വാരന്റൈൻ അവസാനിച്ചു, ഇന്ത്യ പരിശീലനം ആരംഭിച്ചു