പാകിസ്താന്റെ ടി20 റെക്കോർഡ് മറികടന്ന് നമ്മുടെ ഇന്ത്യ!!

ഇന്ന് ഓസ്ട്രേലിയയ്ക്കെതിരെ നേടിയ ആറ് വിക്കറ്റ് വിജയത്തിലൂടെ ഇന്ത്യ ടി20യിൽ ഒരു പുതിയ റെക്കോർഡ് ഇട്ടു. ഒരു വർഷത്തിനിടയിൽ ഏറ്റവും കൂടുതൽ ടി20 വിജയങ്ങൾ നേടിയ ടീമായാണ് ഇന്ത്യ മാറിയത്. വൈരികളായ പാക്കിസ്ഥാന്റെ റെക്കോർഡ് ആണ് ഇന്ത്യ മറികടന്നത്.

ഇന്ത്യ

ബാബർ അസമും പാകിസ്താനും 2021ൽ 20 വിജയങ്ങൾ നേടിയിരുന്നു. ഇന്ത്യ ഇന്നത്തെ ജയത്തോടെ 2022ൽ 21 വിജയങ്ങൾ നേടി. ഇനിയും മാസങ്ങൾ ഏറെ ഉള്ളതിനാൽ ഇന്ത്യ ഈ റെക്കോർഡ് ആർക്കും മറികടക്കാൻ പറ്റാത്ത ഉയരത്തിലേക്ക് എത്തിക്കും എന്ന് ആണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ന് ഓസ്ട്രേലിയയെ മൂന്നാം ടി20യിൽ തോൽപ്പിച്ചതോടെ ഇന്ത്യ പരമ്പരയും സ്വന്തമാക്കി.