ഇന്ന് പിറന്നത് പാക്കിസ്ഥാന്റെ ഏറ്റവും ഉയര്‍ന്ന ഏകദിന സ്കോര്‍

- Advertisement -

ഇന്ന് ബുലവായോയില്‍ തന്റെ കന്നി ഇരട്ട ശതകം ഫകര്‍ സമന്‍ സ്വന്തമാക്കി മത്സരത്തില്‍ മറ്റൊരു ചരിത്ര നേട്ടം കുറിച്ച് പാക്കിസ്ഥാന്‍. ഏകദിനത്തില്‍ തങ്ങളുടെ ഏറ്റവും ഉയര്‍ന്ന സ്കോറാണ് ഇന്ന് സിംബാബ്‍വേയ്ക്കെതിരെ പാക്കിസ്ഥാന്‍ സ്വന്തമാക്കിയത്. 399 റണ്‍സ് നേടിയത് വഴി ബംഗ്ലാദേശിനെതിരെ 2010ല്‍ ഡാംബുള്ളയില്‍ നേടിയ 385/7 എന്ന റെക്കോര്‍ഡാണ് ഇന്ന് പാക്കിസ്ഥാന്‍ തിരുത്തിയത്.

ഫകര്‍ സമന്‍(210*), ഇമാം ഉള്‍ ഹക്ക്(113), ആസിഫ് അലി(50*) എന്നിവരാണ് ഈ റെക്കോര്‍ഡ് നേട്ടത്തിനു ടീമിനെ അര്‍ഹരാക്കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement