കറാച്ചി ടെസ്റ്റില്‍ തിരിച്ചടിച്ച് പാക്കിസ്ഥാന്‍, ശ്രീലങ്കയുടെ മൂന്ന് വിക്കറ്റ് നഷ്ടം

കറാച്ചി ടെസ്റ്റില്‍ പാക്കിസ്ഥാനെതിരെ മൂന്ന് വിക്കറ്റ് നഷ്ടമായി ശ്രീലങ്ക. പാക്കിസ്ഥാനെ 191 റണ്‍സിന് ഓള്‍ഔട്ട് ആക്കിയ ശേഷം ബാറ്റിംഗ് ആരംഭിച്ച ശ്രീലങ്കയുടെ മൂന്ന് വിക്കറ്റുകളാണ് പാക് പേസര്‍മാര്‍ വീഴ്ത്തിയത്. മുഹമ്മദ് അബ്ബാസ് രണ്ടും ഷഹീന്‍ അഫ്രീദി ഒരു വിക്കറ്റും നേടിയപ്പോള്‍ ഇരു ടീമുകളുടെയുമായി അവസാന സെഷനില്‍ മാത്രം എട്ട് വിക്കറ്റുകളാണ് വീണത്.

64/3 എന്ന നിലയിലുള്ള ശ്രീലങ്ക പാക്കിസ്ഥാന്റെ സ്കോറിന് 127 റണ്‍സ് പിന്നിലായാണ് ശ്രീലങ്ക സ്ഥിതി ചെയ്യുന്നത്. ആഞ്ചലോ മാത്യൂസും(8*) ലസിത് എംബുല്‍ദേനിയയും(3*) ആണ് ക്രീസില്‍ നില്‍ക്കുന്നത്. ക്യാപ്റ്റന്‍ ദിമുത് കരുണാരത്നേ(25), കുശല്‍ മെന്‍ഡിസ്(13), ഒഷാഡ ഫെര്‍ണാണ്ടോ(4) എന്നിവരുടെ വിക്കറ്റുകളാണ് ശ്രീലങ്കയ്ക്ക് നഷ്ടമായത്.

നേരത്തെ 167/4 എന്ന നിലയില്‍ നിന്ന് 24 റണ്‍സ് നേടുന്നതിനിടെയാണ് പാക്കിസ്ഥാന്റെ 6 വിക്കറ്റ് നഷ്ടമായത്.

Previous articleഇത് പറക്കും റൊണാൾഡോ, ഹെഡർ പിറന്നത് 2.56മീറ്റർ ഉയരത്തിൽ
Next articleഷിമ്രണ്‍ ഹെറ്റ്മ്യറിനായി മൂന്ന് ടീമുകള്‍ രംഗത്ത്, ഒടുവില്‍ താരത്തെ സ്വന്തമാക്കി ഡല്‍ഹി ക്യാപിറ്റല്‍സ്