ഇത് പറക്കും റൊണാൾഡോ, ഹെഡർ പിറന്നത് 2.56മീറ്റർ ഉയരത്തിൽ

ഇന്നലെ ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസിനായി നേടിയ ഹെഡർ ഗോൾ എല്ലാ ഫുട്ബോൾ പ്രേമികളെയും വിസ്മയിപ്പിച്ചിരുന്നു. റൊണാൾഡോ ആ ഹെഡർ ചെയ്യാനായി 2.56 മീറ്റഫ് ഉയരത്തിലാണ് ചാടിയത് എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഒരു സാധാരണ അത്ലറ്റിന് ചാടാൻ കഴിയാത്ത ഉയരമാണിത്. ആ ഗോൾ ഇന്നലെ യുവന്റസിന്റെ വിജയം ഉറപ്പിക്കുകയും ചെയ്തിരുന്നു.

എന്നാൽ താൻ ഇത്ര ഉയരത്തിലാണ് ചാടിയത് എന്നത് താൻ അറിയില്ല എന്ന് റൊണാൾഡോ മത്സര ശേഷം പറഞ്ഞു. അതൊരു മികച്ച ഗോളായിരുന്നു ടീമിന് മൂന്ന് പോയന്റ് നേടിക്കൊടുക്കാൻ കഴിഞ്ഞതിൽ വലിയ സന്തോഷം ഉണ്ടെന്നും റൊണാൾഡോ പറഞ്ഞു. തന്റെ പരിക്ക് പൂർണ്ണമായും മാറി. അതുകൊണ്ട് തന്നെ താൻ തന്റെ മികവിലേക്ക് തിരികെയെത്തി എന്നും റൊണാൾഡോ പറഞ്ഞു.

Previous articleവിറ്റ് പോകാതെ വിഷ്ണു വിനോദ്, യശസ്വി ജൈസ്വാളിനെയും അനുജ് റാവത്തിനെയും സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്
Next articleകറാച്ചി ടെസ്റ്റില്‍ തിരിച്ചടിച്ച് പാക്കിസ്ഥാന്‍, ശ്രീലങ്കയുടെ മൂന്ന് വിക്കറ്റ് നഷ്ടം