16 വർഷങ്ങൾക്ക് ശേഷം പാകിസ്ഥാനിലേക്ക് ഇംഗ്ലീഷ് ക്രിക്കറ്റ് ടീം

20201118 144029
- Advertisement -

പാകിസ്ഥാൻ പര്യടനം നടത്താൻ ഇംഗ്ലീഷ് ക്രിക്കറ്റ് ടീം തീരുമാനിച്ചു. 2021 ഒക്ടോബറിൽ ആകും ഇംഗ്ലണ്ട് പാകിസ്താനിൽ എത്തുക. പാകിസ്താനിൽ രണ്ട് ട്വി20 മത്സരങ്ങൾ കളിക്കാനാണ് ഇംഗ്ലണ്ട് തീരുമാനിച്ചിട്ടുള്ളത്. രണ്ട് മത്സരങ്ങൾക്കും കറാച്ചി ആകും വേദിയാവുക. നീണ്ട 16 വർഷങ്ങൾക്ക് ശേഷമാണ് ഇംഗ്ലീഷ് നിര പാകിസ്താനിലേക്ക് പര്യടനം നടത്താൻ തീരുമാനിക്കുന്നത്. സുരക്ഷാ കാരണങ്ങളാൽ പല ടീമുകളും പാകിസ്താനിൽ പര്യടനം നടത്താറില്ല.

2005ൽ ആയിരുന്നു അവസാനമായി ഇംഗ്ലണ്ട് പാകിസ്താനി പര്യടനം നടത്തിയത്. അന്ന് അഞ്ച് ഏകദിനങ്ങളും മൂന്ന് ടെസ്റ്റും ഇംഗ്ലണ്ട് കളിച്ചിരുന്നു. രണ്ട് പരമ്പരയും പാകിസ്താൻ ആയിരുന്നു അന്ന് സ്വന്തമാക്കിയത്. ട്വി20 ലോകകപ്പിന് തൊട്ടു മുമ്പായാലും ഈ പരമ്പർ നടക്കുക.

Advertisement