പാക്കിസ്ഥാനെതിരെയുള്ള ടി20 പരമ്പരയിൽ നിന്ന് ഒരു മത്സരം ഒഴിവാക്കി വെസ്റ്റിന്‍ഡീസ്

Westindies

പാക്കിസ്ഥാനെതിരെയുള്ള ടി20 പരമ്പരയിൽ നിന്ന് ഒരു മത്സരം ഒഴിവാക്കുന്നതായി അറിയിച്ച് ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസ്. അഞ്ച് മത്സരങ്ങളുടെ പരമ്പരയ്ക്ക് പകരം നാല് മത്സരങ്ങളുടെ പരമ്പരയാവും ഇനി കളിക്കുക. ജൂലൈ 27ന് നടക്കാനിരുന്ന പരമ്പര ഇനി ആരംഭിക്കുക ജൂലൈ 28ന് ആവും.

അതേ സമയം ടെസ്റ്റ് പരമ്പരയിൽ മാറ്റമൊന്നുമില്ലെന്ന് ബോര്‍ഡ് അറിയിച്ചു. ലോകകപ്പ് സൂപ്പര്‍ ലീഗിനും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനും പ്രാധാന്യം നല്‍കുവാനായിട്ടാണ് ഈ തീരുമാനം എന്നും ബോര്‍ഡ് അംഗം അറിയിച്ചു. അതേ സമയം ഓസ്ട്രേലിയന്‍ ഏകദിന പരമ്പരയ്ക്കിടെ വന്ന കൊറോണ ബാധ കാരണമാണ് ഈ നീക്കമെന്നാണ് അറിയുന്നത്.

 

Previous articleകൊറിയ കരുത്തര്‍ തന്നെ, ഇന്ത്യയെ 6-0ന് പരാജയപ്പെടുത്തി
Next articleആദ്യ ഗെയിം കൈവിട്ടുവെങ്കിലും തിരിച്ചുവരവുമായി നാലാം റൗണ്ടിൽ കടന്ന് ടിമോ ബോള്‍