ആദ്യ ഗെയിം കൈവിട്ടുവെങ്കിലും തിരിച്ചുവരവുമായി നാലാം റൗണ്ടിൽ കടന്ന് ടിമോ ബോള്‍

Timoboll

പുരുഷ വിഭാഗം ടേബിള്‍ ടെന്നീസിന്റെ നാലാം റൗണ്ടിൽ കടന്ന് ജര്‍മ്മനിയുടെ മുന്‍ ലോക ഒന്നാം നമ്പര്‍ താരം ടിമോ ബോള്‍. ഇന്ന് നടന്ന മത്സരത്തിൽ കസാഖിസ്ഥാന്റെ കിറിൽ ഗിരാസിമെന്‍കോയെ 4-1 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് ടിമോ ബോള്‍ മുന്നോട്ട് നീങ്ങിയത്.

ആദ്യ ഗെയിം 7-11ന് നഷ്ടമായ ശേഷം പിന്നീട് ബോള്‍ തന്റെ ആധിപത്യം മത്സരത്തിൽ കാണിക്കുകയായിരുന്നു. അവസാന രണ്ട് ഗെയിമിലും കസാഖിസ്ഥാന്‍ താരത്തെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് ടിമോ ബോള്‍ പുറത്തെടുത്തത്. നിലവിൽ പത്താം റാങ്കാണ് ഈ വെറ്ററന്‍ താരത്തിന്റേത്. ജര്‍മ്മനിയുടെ രണ്ടാം റാങ്ക് താരം കൂടിയാണ് ടിമോ ബോള്‍.

സ്കോര്‍ : 7-11, 11-6, 11-7, 11-2, 11-1

Previous articleപാക്കിസ്ഥാനെതിരെയുള്ള ടി20 പരമ്പരയിൽ നിന്ന് ഒരു മത്സരം ഒഴിവാക്കി വെസ്റ്റിന്‍ഡീസ്
Next articleമെദ്വദേവിനോട് തോറ്റു സുമിത് നാഗൽ രണ്ടാം റൗണ്ടിൽ പുറത്ത്