പാക്കിസ്ഥാനിൽ കളിക്കുകയെന്നത് വലിയ വെല്ലുവിളി – ബെന്‍ സ്റ്റോക്സ്

Sports Correspondent

Pakeng

പാക്കിസ്ഥാനിലേക്ക് നീണ്ട ഇടവേളയ്ക്ക് ശേഷം ഇംഗ്ലണ്ട് എത്തുമ്പോള്‍ ടീമിനെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളി. ഇംഗ്ലണ്ടിൽ പേസ് ബൗളിംഗിന് ലഭിയ്ക്കുന്ന സഹായം പാക്കിസ്ഥാനിൽ ലഭിയ്ക്കില്ലെന്നും അവിടെ കൂടുതൽ സ്പിന്‍ ബൗളിംഗിനെയാകും നേരിടേണ്ടി വരികയെന്നും അത് ഇംഗ്ലണ്ടിന് പുതിയ വെല്ലുവിളി ആയിരിക്കുമെന്നും അതിന് ടീം തയ്യാറാണെന്നും ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ് വ്യക്തമാക്കി.

ന്യൂസിലാണ്ട്, ഇന്ത്യ, ദക്ഷിണാഫ്രിക്ക എന്നിവര്‍ക്കെതിരെ വിജയം നേടിയ ഇംഗ്ലണ്ട് ബെന്‍ സ്റ്റോക്സിന്റെ കീഴിൽ വിദേശത്ത് കളിക്കുന്നത് ഇതാദ്യമായാണ്. ന്യൂസിലാണ്ടിനെതിരെ മൂന്നും ഇന്ത്യയ്ക്കെതിരെയുള്ള ഏക ടെസ്റ്റും വിജയിച്ച സ്റ്റോക്സിന്റെ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയ്ക്കെതിരെ ലോര്‍ഡ്സിൽ മുട്ടുമടക്കി. എന്നാൽ അടുത്ത രണ്ട് മത്സരങ്ങളിലും വിജയിച്ച് ഇംഗ്ലണ്ട് തിരിച്ചടിക്കുകയായിരുന്നു.

2005ന് ശേഷം സുരക്ഷ കാരണങ്ങളാൽ ഇംഗ്ലണ്ട് പാക്കിസ്ഥാനിൽ കളിച്ചിട്ടില്ല. ഇംഗ്ലണ്ട് ഏഴിൽ ആറ് വിജയം നേടിയത് സുപരിചിതമായ സാഹചര്യങ്ങളിലായിരുന്നുവെങ്കിൽ ഇത്തവണ ടീമിനെ കാത്തിരിക്കുന്നതാണ് യഥാര്‍ത്ഥ വെല്ലുവിളി.