സാഫ് അണ്ടർ 17 കിരീടം ഇന്ത്യൻ യുവനിരക്ക് സ്വന്തം

20220914 203113

സാഫ് അണ്ടർ 17 കിരീടം ഇന്ത്യ നിലനിർത്തി. ഇന്ന് നടന്ന ഫൈനലിൽ നേപ്പാളിനെ എതിരില്ലാത്ത നാലു ഗോളുകൾക്ക് തോൽപ്പിച്ച് ആണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്.17ആം മിനുട്ടിൽ ആയിരുന്നു ആദ്യ ഗോൾ വന്നത്.

ഇന്ത്യ

റിക്കി മീതേയുടെ പാസ് വൻലാൽപെക ഗുയ്റ്റെയിൽ എത്തുന്നു‌. താരം അത് ഫാർ പോസ്റ്റിൽ മാർക്ക് ചെയ്യപ്പെടാതെ കിടക്കുന്ന ബോബി സിംഗിന് കൈമാറി. ബോബി സിംഗ് പന്ത് ലക്ഷ്യത്തിൽ എത്തിച്ചു. 30ആം മിനുട്ടിൽ വീണ്ടും ഗുയ്റ്റെ ഒരു ഗോൾ ഒരുക്കി. ഇത്തവണ കൊറോ ആണ് ഗോൾ നേടിയത്. രണ്ടാം പകുതിയിൽ ഗുയ്റ്റെ ഒരു ഗോൾ നേടുകയും കൂടെ ചെയ്തതോടെ ഇന്ത്യയുടെ ലീഡ് മൂന്ന് ആയി.

അവസാനം 94ആം മിനുട്ടിൽ അമൻ കൂടെ ഗോൾ നേടിയതോടെ വിജയവും കിരീടവും ഉറപ്പായി.