ദക്ഷിണാഫ്രിക്കയ്ക്കെതിരെ വിജയം, ടി20യില്‍ നൂറ് വിജയം നേടുന്ന ആദ്യ ടീമായി പാക്കിസ്ഥാന്‍

Pakistan
- Advertisement -

ദക്ഷിണാഫ്രിക്കയ്ക്കെതിരെ മൂന്നാം ടി20യിലെ വിജയത്തോടെ ടി20 അന്താരാഷ്ട്ര ഫോര്‍മാറ്റില്‍ നൂറ് വിജയം നേടുന്ന ആദ്യ ടീമായി പാക്കിസ്ഥാന്‍. ഇന്നത്തെ ജയത്തോടെ പരമ്പരയും പാക്കിസ്ഥാന്‍ സ്വന്തമാക്കുകായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക എട്ട് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് നേടിയപ്പോള്‍ പാക്കിസ്ഥാന്‍ 18.4 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സ് നേടി വിജയം ഉറപ്പിക്കുകയായിരുന്നു.

45 പന്തില്‍ നിന്ന് 85 റണ്‍സ് നേടിയ ഡേവിഡ് മില്ലറുടെ പ്രകടനമാണ് ദക്ഷിണാഫ്രിക്കയെ 164 റണ്‍സിലേക്ക് നയിച്ചത്. മില്ലര്‍ പുറത്താകാതെ നിന്നപ്പോള്‍ 27 റണ്‍സ് നേടിയ ജാനേമന്‍ മലന്‍ ആണ് ടീമിന്റെ മറ്റൊരു പ്രധാന സ്കോറര്‍. പാക്കിസ്ഥാന് വേണ്ടി സാഹിദ് മഹമ്മൂദ് മൂന്നും ഹസന്‍ അലി, മുഹമ്മദ് നവാസ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

മുഹമ്മദ് റിസ്വാന്‍(30), ബാബര്‍ അസം(44), ഹസന്‍ അലി(7 പന്തില്‍ 20*), മുഹമ്മദ് നവാസ്(18*) എന്നിവരുടെ ബാറ്റിംഗ് പ്രകടനം ആണ് പാക്കിസ്ഥാനെ അനായാസ ജയത്തിലേക്ക് നയിച്ചത്. ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരില്‍ തബ്രൈസ് ഷംസി നാല് വിക്കറ്റ് നേടി.

Advertisement