ഓസ്ട്രേലിയ ടി20യ്ക്കായുള്ള ടീം പ്രഖ്യാപിച്ച് പാക്കിസ്ഥാന്‍

- Advertisement -

ഓസ്ട്രേലിയയ്ക്കെതിരെ നടക്കുന്ന മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്കുള്ള ടീമിനെ പാക്കിസ്ഥാന്‍ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെയാണ് പാക്കിസ്ഥാന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സര്‍ഫ്രാസ് അഹമ്മദ് ടീമിനെ നയിക്കും. വഖാസ് മക്സൂദ് ആണ് ടീമിലെ പുതുമുഖ താരം. ഫോമിലില്ലാത്ത മുഹമ്മദ് അമീറിനെ ടീം ഒഴിവാക്കിയിട്ടുണ്ട്. ന്യൂസിലാണ്ട് എ ടീമിനെതിരെയുള്ള മക്സൂദിന്റെ പ്രകടനമാണ് താരത്തിനു സീനിയര്‍ ടീമിലേക്ക് ഇടം നല്‍കിയതെന്നാണ് മുഖ്യ സെലക്ടര്‍ ഇന്‍സമാം ഉള്‍ ഹക്ക് പറയുന്നത്. ഏഷ്യ കപ്പിനുള്ള ടീമിലേക്ക് പരിഗണിച്ചുവെങ്കിലും ഫിറ്റ്നെസ് ടെസ്റ്റില്‍ രണ്ട് തവണ പരാജയപ്പെട്ടത് താരത്തിനു തിരിച്ചടിയാകുകയായിരുന്നു.

സ്ക്വാഡ്: മുഹമ്മദ് ഹഫീസ്, ഫകര്‍ സമന്‍, ബാബര്‍ അസം, ഷാഹിബ്സാദ ഫര്‍ഹാന്‍, ഷൊയ്ബ് മാലിക്, ആസിഫ് അലി, ഹുസൈന്‍ തലത്, സര്‍ഫ്രാസ് അഹമ്മദ്, ഷദബ് ഖാന്‍, ഷഹീന്‍ അഫ്രീദി, ഉസ്മാന്‍ ഖാന്‍ ഷിന്‍വാരി, ഹസന്‍ അലി, ഇമാദ് വസീം, വഖസ് മക്സൂദ്, ഫഹീം അഷ്റഫ്

Advertisement