മത്സര ഫലമല്ല മൗറീനോയോടുള്ള ദേഷ്യമാണ് വിമർശനമായി മാാറുന്നത് എന്ന് ഇബ്രാഹിമോവിച്

- Advertisement -

വിമർശനങ്ങൾ ഏറെ ഏറ്റു വാങ്ങുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ മൗറീനോയ്ക്ക് പിന്തുണയുമായി മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഇബ്രാഹിമോവിച് രംഗത്ത്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഫലങ്ങൾ അല്ല മറിച്ച് മൗറീനോയെന്ന് വ്യക്തിയോടുള്ള എതിർപ്പാണ് വിമർശനങ്ങളായി മാറുന്നത് എന്ന് ഇബ്രാഹിമോവിച് പറഞ്ഞു. അദ്ദേഹത്തിന് അദ്ദേഹത്തിൽ ഉള്ള വിശ്വാസം അഹങ്കാരമായി തെറ്റിദ്ധരിക്കുന്നവരാണ് ഈ വിമർശനം തൊടുത്ത് വിടുന്നത് എന്നും ഇബ്ര പറഞ്ഞു.

താനും സമാനമായ അവസ്ഥകൾ നേരിടുന്നതാണെന്നും എന്നാൽ ഇത് തങ്ങളുടെ വിജയങ്ങളിൽ കൂടുതൽ സംതൃപ്തി തരുമെന്നും ഇബ്ര പറഞ്ഞു. മൗറീനോയോട് മാധ്യമങ്ങൾക്ക് അസൂയ ആണെന്നും താരം പറഞ്ഞു. വിമർശങ്ങൾ പേടിച്ച് നല്ലതു മാത്രം പറഞ്ഞും ചെയ്തും ജീവിക്കുന്നവർ അല്ല തങ്ങൾ എന്ന് ഇബ്ര പറഞ്ഞു.

എന്ത് വന്നാലും ഇതുപോലെ തന്നെ മൗറീനോ തുടരണമെന്നാണ് ആഗ്രഹം എന്നും ഇബ്ര കൂട്ടിചേർത്തു.

Advertisement