ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റായി മുഹമ്മദ് അസ്ഹറുദ്ദീൻ

- Advertisement -

ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ധീനെ തിരഞ്ഞെടുത്തു. വോട്ടിങ്ങിൽ 147 വോട്ട് നേടിയാണ് മുഹമ്മദ് അസ്ഹറുദ്ധീൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. അസ്ഹറുദീനിന്റെ എതിരാളിയായ പ്രകാശ് ചന്ദ് ജെയിനിന് 73 വോട്ടുകളാണ് ലഭിച്ചത്. അദ്നാൻ മുഹമ്മദും സീഷൻ അദ്നാൻ മഹ്മൂദുമാണ് അസ്ഹറിനെ നാമനിർദ്ദേശം ചെയ്തത്.

ഇന്ത്യക്ക് വേണ്ടി 99 ടെസ്റ്റുകളും 334 ഏകദിനങ്ങളും അസ്ഹറുദ്ധീൻ കളിച്ചിട്ടുണ്ട്.  വാതുവെപ്പ് വിവാദവുമായി ബന്ധപ്പെട്ട് ക്രിക്കറ്റിൽ നിന്ന് വിലക്ക് നേരിട്ടിരുന്ന മുഹമ്മദ് അസ്ഹറുദീനിന്റെ വിലക്ക് 2012ലാണ് കോടതി ഒഴിവാക്കിയത്.

Advertisement