അവസാന ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും ത്രില്ലറിൽ വിജയം നേടി പാക്കിസ്ഥാന്‍

Pakistan

ബംഗ്ലാദേശിനെ 124 റൺസിന് ഒതുക്കിയെങ്കിലും അവസാന പന്തിൽ മാത്രം വിജയം നേടി പാക്കിസ്ഥാന്‍. അവസാന പന്തിൽ രണ്ട് റൺസ് വേണ്ടപ്പോള്‍ ബൗണ്ടറി നേടി മുഹമ്മദ് നവാസ് ആണ് ടീമിന്റെ 5 വിക്കറ്റ് വിജയം ഉറപ്പാക്കിയത്.

മത്സരം അവസാന നാലോവറിലേക്ക് കടന്നപ്പോള്‍ വെറും 26 റൺസ് മതിയായിരുന്നു രണ്ട് വിക്കറ്റ് മാത്രം നഷ്ടമായ പാക്കിസ്ഥാന്. അവിടെ നിന്ന് 6 പന്തിൽ 8 എന്ന നിലയിലേക്ക് മത്സരം മാറിയെങ്കിലും മഹമ്മുദുള്ള എറിഞ്ഞ അവസാന ഓവറിലെ തുടരെയുള്ള പന്തുകളിൽ സര്‍ഫ്രാസും ഹൈദര്‍ അലിയും പുറത്തായതോടെ പാക് ക്യാമ്പിൽ ഭീതി പടരുകയായിരുന്നു.

എന്നാൽ ഇഫ്തികര്‍ അഹമ്മദ് ഹാട്രിക്ക് ബോള്‍ സിക്സര്‍ പറത്തി ലക്ഷ്യം വെറും 2 റൺസാക്കി മാറ്റി. അടുത്ത പന്തിൽ ഇഫ്തിക്കര്‍ പുറത്തായെങ്കിലും അവസാന പന്തിലെ ബൗണ്ടറി പാക് വിജയവും പരമ്പര വൈറ്റ് വാഷും സാധ്യമാക്കി.

മുഹമ്മദ് റിസ്വാന്‍(40), ഹൈദര്‍ അലി(45) എന്നിവരാണ് പാക്കിസ്ഥാന്‍ ബാറ്റിംഗ് നിരയിൽ തിളങ്ങിയത്. മഹമ്മുദുള്ള മൂന്ന് വിക്കറ്റ് നേടി.

Previous articleഗോൾഡൻ ബോയ് അവാർഡ് ബാഴ്സലോണയുടെ പെഡ്രിക്ക്
Next articleചാമ്പ്യന്മാർ ചാമ്പ്യന്മാരെ പോലെ തുടങ്ങി, മുൻ ക്ലബിന് പണി നൽകി അംഗുളോ