ചാമ്പ്യന്മാർ ചാമ്പ്യന്മാരെ പോലെ തുടങ്ങി, മുൻ ക്ലബിന് പണി നൽകി അംഗുളോ

20211122 205139

ചാമ്പ്യന്മാരായ മുംബൈ സിറ്റിക്ക് ഐ എസ് എൽ സീസണിൽ ഗംഭീര തുടക്കം. ഇന്ന് നടന്ന മത്സരത്തിൽ എഫ് സി ഗോവയെ നേരിട്ട മുംബൈ സിറ്റി എതിരില്ലാത്ത മൂന്ന് ഗോളുകളുടെ വിജയമാണ് നേടിയത്. മുൻ എഫ് സി ഗോവ താരം അംഗുളോയുടെ ഇരട്ട ഗോളുകൾ ആണ് മുംബൈ സിറ്റിക്ക് കരുത്തായത്. മത്സരത്തിന്റെ 33ആം മിനുട്ടിൽ ഒരു പെനാൾട്ടിയിൽ നിന്നായിരുന്നു മുംബൈയുടെ ആദ്യ ഗോൾ. അംഗുളോ വിജയിച്ച പെനാൾട്ടി താരം തന്നെ ലക്ഷ്യത്തിൽ എത്തിച്ചു. ഈ ഗോളിന് പിന്നാലെ 36ആം മിനുട്ടിൽ വീണ്ടും അംഗുളോ ലക്ഷ്യം കണ്ടു. റയ്നിയർ ഫെർണാണ്ടസിന്റെ അസിസ്റ്റിൽ നിന്നായിരുന്നു ഈ ഗോൾ.

റയ്നിയറിന് ലീഡ് മൂന്നാക്കി ഉയർത്താൻ അവസരം ലഭിച്ചിരുന്നു എങ്കിലും താരത്തിന്റെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങുന്നതും ആദ്യ പകുതിയിൽ കണ്ടു. രണ്ടാം പകുതിയിൽ ബ്രസീൽ താരം കറ്റാറ്റു മൂന്നാം ഗോളും നേടി മുംബൈ ജയം ഉറപ്പിച്ചു. അഹ്മദ് ജഹു ആയിരുന്നു ആ ഗോൾ ഒരുക്കിയത്.

Previous articleഅവസാന ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും ത്രില്ലറിൽ വിജയം നേടി പാക്കിസ്ഥാന്‍
Next articleസ്പിന്‍ കുരുക്കിൽ വീണ് വെസ്റ്റിന്‍ഡീസ്