പീറ്റ് റസ്സൽ കരീബിയന്‍ പ്രീമിയര്‍ ലീഗ് സിഇഒ

കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ആയി പീറ്റ് റസ്സലിനെ നിയമിച്ചു. പീറ്റ് റസ്സൽ ടൂര്‍ണ്ണമെന്റിന്റെ ആരംഭം മുതൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ആയി ആയിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ടൂര്‍ണ്ണമെന്റ് ചെയര്‍മാന്‍ റിച്ചാര്‍ഡ് ബെവന്‍ ആണ് ഈ വാര്‍ത്ത പുറത്ത് വിട്ടത്.

പരസ്യങ്ങളും ബ്രോഡ്കാസ്റ്റ് ഡീലുകളും സ്വന്തമാക്കുവാന്‍ റസ്സലാണ് സിപിഎലിനെ സഹായിച്ചതെന്നാണ് അറിയുന്നത്. ബിസിസിഐ സെക്രട്ടറി ജയ് ഷായുമായി സുപ്രധാന ചര്‍ച്ചകള്‍ നടത്തിയതിലും പ്രമുഖ സിപിഎൽ പ്രതിനിധി പീറ്റ് റസ്സൽ ആയിരുന്നു.