ആദ്യ മത്സരത്തിലെ ഗേറ്റ് വരുമാനം വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്നറിയിച്ച് പിസിബി

പാക്കിസ്ഥാനും ഇംഗ്ലണ്ടും തമ്മിൽ നാളെ ആരംഭിയ്ക്കുന്ന ടി20 പരമ്പരയിലെ ആദ്യ മത്സരത്തിലെ ഗേറ്റ് വരുമാനം പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയുടെ വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് അറിയിച്ച് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്(പിസിബി).

ഇരു രാജ്യങ്ങളും തമ്മിൽ ഏഴ് മത്സരങ്ങളിലാണ് ഏറ്റുമുട്ടുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം ഇംഗ്ലണ്ട് പാക്കിസ്ഥാനിലേക്ക് ഒരു പരമ്പരയ്ക്കായി എത്തുന്നു എന്ന പ്രത്യേകത കൂടി ഈ പരമ്പരയിലുണ്ട്.

കറാച്ചിയിലെ നാഷണൽ സ്റ്റേഡിയത്തിൽ ആണ് ആദ്യ മത്സരം നടക്കുന്നത്.