ഡി മറിയക്ക് മൂന്ന് മത്സരത്തിൽ വിലക്ക് ലഭിക്കും

Img 20220919 183845

ഇന്നലെ യുവന്റസും മോൻസയും തമ്മിലുള്ള മത്സരത്തിനിടയിൽ ചുവപ്പ് കാർഡ് കിട്ടിയ അർജന്റീനൻ താരം ഡി മറിയക്ക് മൂന്ന് മത്സരത്തോളം വിലക്ക് കിട്ടും. ഇന്നലെ മോൻസയുടെ താരത്തെ എൽബോ ചെയ്തതിനായിരുന്നു ആദ്യ പകുതിയിൽ ഡിമറിയ ചുവപ്പ് കണ്ട് കളം വിട്ടത്‌. ഡിമറിയ കളം വിട്ടതോടെ പത്തുപേരായി ചുരുങ്ങിയ യുവന്റസ് മത്സരം പരാജയപ്പെടുകയും ചെയ്തിരുന്നു.

ഡി മറിയ

യുവന്റസിന്റെ ബോളോനയ്ക്കും മിലാനും ടൊറീനോക്കും എതിരായ മത്സരങ്ങൾ ആകും താരത്തിന് നഷ്ടമാവുക. കഴിഞ്ഞ മത്സരത്തിൽ മാത്രമായിരുന്നു ഡി മറിയ പരിക്ക് മാറി എത്തിയ. യുവന്റസ് ഇപ്പോൾ അവസാന അഞ്ചു മത്സരങ്ങളിൽ ഒരു വിജയം പോലും ഇല്ലാതെ നിൽക്കുകയാണ്.