ബൗളിംഗ് തിരഞ്ഞെടുത്ത് പാക്കിസ്ഥാന്‍, ഇംഗ്ലണ്ടിനായി വിൽ ജാക്സ് അരങ്ങേറ്റം കുറിയ്ക്കുന്നു

ഇംഗ്ലണ്ടിനെതിരെ മൂന്നാം ടി20യിൽ പാക്കിസ്ഥാന്‍ ബൗളിംഗ് തിരഞ്ഞെടുത്തു. ആദ്യ മത്സരത്തിൽ അടിപതറിയെങ്കിലും രണ്ടാം മത്സരത്തിൽ തകര്‍പ്പന്‍ വിജയം ആണ് പാക്കിസ്ഥാന്‍ ഇന്നലെ സ്വന്തമാക്കിയത്. 200 റൺസിന് മേലെ വിക്കറ്റ് നഷ്ടമില്ലാതെയാണ് പാക്കിസ്ഥാന്‍ ഇന്നലെ ചേസ് ചെയ്തത്. മൂന്ന് മാറ്റങ്ങളാണ് ഇംഗ്ലണ്ട് നിരയിലുള്ളത്.

ഇംഗ്ലണ്ടിനായി വിൽ ജാക്സ് അരങ്ങേറ്റം കുറിയ്ക്കുകയാണ് ഇന്നത്തെ മത്സരത്തിൽ. അലക്സ് ഹെയിൽസിന് പകരം ആണ് താരത്തിന് അവസരം. മാര്‍ക്ക് വുഡും റീസ് ടോപ്ലിയും ടീമിലേക്ക് എത്തുന്നു.

 

Willjack വിൽ

ഇംഗ്ലണ്ട് : Philip Salt(w), Will Jacks, Dawid Malan, Ben Duckett, Harry Brook, Moeen Ali(c), Sam Curran, Liam Dawson, Adil Rashid, Mark Wood, Reece Topley

പാക്കിസ്ഥാന്‍: Mohammad Rizwan(w), Babar Azam(c), Haider Ali, Shan Masood, Iftikhar Ahmed, Khushdil Shah, Mohammad Nawaz, Shahnawaz Dahani, Mohammad Hasnain, Haris Rauf, Usman Qadir