എട്ടോവര്‍ മത്സരത്തിൽ ബൗളിംഗ് തിരഞ്ഞെടുത്ത് ഇന്ത്യ

നനഞ്ഞ ഔട്ട് ഫീൽഡ് കാരണം വൈകി തുടങ്ങിയ ഇന്ത്യ ഓസ്ട്രേലിയ രണ്ടാം ടി20യിൽ ബൗളിംഗ് തിരഞ്ഞെടുത്ത് ഇന്ത്യ. ഇന്ത്യന്‍ നിരയിൽ രണ്ട് മാറ്റങ്ങളാണുള്ളത്. ഉമേഷ് യാദവിനും ഭുവനേശ്വര്‍ കുമാറിനും ടീമിലെ സ്ഥാനം നഷ്ടമാകുമ്പോള്‍ ജസ്പ്രീത് ബുംറ ടീമില്‍ നിന്ന് പുറത്ത് പോകുന്നു. ഋഷഭ് പന്തും ടീമിലേക്ക് തിരികെ വരുന്നു.

അതേ സമയം ഓസ്ട്രേലിയന്‍ നിരയിൽ രണ്ട് മാറ്റങ്ങളുണ്ട് നഥാന്‍ എല്ലിസിന് പകരം ഡാനിയേൽ സാംസും ജോഷ് ഇംഗ്ലിസിന് പകരം ഷോൺ അബോട്ടും ടീമിലെത്തുന്നു.

ഓസ്ട്രേലിയ: Aaron Finch(c), Cameron Green, Steven Smith, Glenn Maxwell, Sean Abbott, Tim David, Matthew Wade(w), Pat Cummins, Daniel Sams, Adam Zampa, Josh Hazlewood

ഇന്ത്യ: KL Rahul, Rohit Sharma(c), Virat Kohli, Suryakumar Yadav, Rishabh Pant(w), Hardik Pandya, Dinesh Karthik, Axar Patel, Harshal Patel, Jasprit Bumrah, Yuzvendra Chahal