പൊരുതി നോക്കി ഒമാന്‍, ശ്രീലങ്കയോട് പരാജയമേറ്റുവാങ്ങിയത് 19 റൺസിന്റെ

Srilanka

ശ്രീലങ്കയുടെ ഒമാന്‍ പര്യടനത്തിലെ ആദ്യ ടി20യിൽ 19 റൺസ് വിജയം നേടി സന്ദര്‍ശകര്‍. ശ്രീലങ്കയെ 21/3 എന്ന നിലയിലേക്കും 51/4 എന്ന നിലയിലേക്കും ഒമാന്‍ തള്ളിയിട്ടെങ്കിലും അവിഷ്ക ഫെര്‍ണാണ്ടോയും ദസുന്‍ ഷനകയും അടിച്ച് തകര്‍ത്തപ്പോള്‍ ഒമാന്‍ ബൗളര്‍മാര്‍ക്ക് മത്സരത്തിൽ നിലയുറപ്പിക്കുവാന്‍ സാധിച്ചില്ല.

59 പന്തിൽ 83 റൺസ് നേടിയ അവിഷ്കയും 24 പന്തിൽ 21 റൺസ് നേടിയ ഷനകയും ചേര്‍ന്ന് അഞ്ചാം വിക്കറ്റിൽ 112 റൺസാണ് നേടിയത്. ഒമാന് വേണ്ടി ഫയസ് ബട്ട് രണ്ട് വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഒമാന്‍ നിരയിൽ 22 പന്തിൽ 40 റൺസ് നേടിയ നസീം ഖുഷി പൊരുതി നോക്കിയെങ്കിലും മറ്റു താരങ്ങളിൽ നിന്ന് വേഗത്തിലുള്ള ഇന്നിംഗ്സ് പിറക്കാതെ പോയത് ടീമിന് തിരിച്ചടിയായി. മുഹമ്മദ് നദീം(32), അയന്‍ ഖാന്‍(23) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. സന്ദീപ് ഗൗഡ് 13 പന്തിൽ 17 റൺസ് നേടി.

ശ്രീലങ്കയ്ക്കായി ലഹിരു കുമര നാല് വിക്കറ്റ് നേടി.

Previous articleഗില്ലിന് അര്‍ദ്ധ ശതകം, കരുത്തുറ്റ ബാറ്റിംഗ് പ്രകടനവുമായി ഷാര്‍ജ്ജയിലെ ഈ സീസണിലെ ഉയര്‍ന്ന സ്കോറുമായി കൊല്‍ക്കത്ത
Next articleന്യൂകാസിൽ ഇനി വേറെ ലെവൽ, സൗദി ഉടമസ്ഥത ഔദ്യോഗികം