ന്യൂകാസിൽ ഇനി വേറെ ലെവൽ, സൗദി ഉടമസ്ഥത ഔദ്യോഗികം

20211007 220702

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബ് ന്യൂകാസിൽ യുണൈറ്റഡിനെ സൗദി ഉടമകൾ സ്വന്തമാക്കി. ഇതു സംബന്ധിച്ചുള്ള അനുമതി നൽകിയ വിവരം പ്രീമിയർ ലീഗ് ഔദ്യോഗികമായി സ്ഥിതീകാരിച്ചു. സൗദി രാജകുമാരൻ പിന്തുണക്കുന്ന പബ്ലിക് ഇന്വെസ്റ്റമെന്റ് ഫണ്ട് ഓഫ് സൗദി അറേബ്യ ആകും ഇനി ക്ലബ്ബിന്റെ ഉടമകൾ. 300 മില്യൺ പൗണ്ടോളം നിലവിലെ ഉടമ മൈക്ക് ആഷ്‌ലിക്ക് നൽകിയാണ് അവർ ക്ലബ്ബിനെ സ്വന്തമാക്കിയത്.

ഏറെ നാളായി ചർച്ചകൾ നടക്കുകയും നിയമ നടപടികളിൽ പെടുകയും ചെയ്ത കരാറാണ് ഇന്നത്തോടെ ഔദ്യോഗികമായത്. ഇതോടെ ക്ലബ്ബിലേക്ക് വൻ ട്രാൻസ്ഫറുകൾ അടക്കം വരും നാളുകളിൽ നടക്കും. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മുൻ നിര ക്ലബ്ബ്കളുടെ നിരയിലേക്ക് മടങ്ങി എത്തുക എന്നത് തന്നെയാകും ഇനി ന്യൂകാസിലിന്റെ ലക്ഷ്യം.

Previous articleപൊരുതി നോക്കി ഒമാന്‍, ശ്രീലങ്കയോട് പരാജയമേറ്റുവാങ്ങിയത് 19 റൺസിന്റെ
Next articleബൈ ബൈ പഞ്ചാബ്, രാജസ്ഥാനെ നാണംകെടുത്തി പഞ്ചാബിന്റെ പ്ലേ ഓഫ് സാധ്യതകള്‍ ഇല്ലാതാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്