ഒല്ലി റോബിന്‍സണ്‍ സൗത്താംപ്ടണില്‍ അരങ്ങേറ്റം കുറിയ്ക്കുമോ?

ഇംഗ്ലണ്ടിന്റെ സൗത്താംപ്ടണിലെ 14 അംഗ സംഘത്തില്‍ ബെന്‍ സ്റ്റോക്സിന് പകരക്കാരനായി എത്തിയെങ്കിലും പാക്കിസ്ഥാനെതിരെ ഒല്ലി റോബിന്‍സണ് തന്റെ അരങ്ങേറ്റം കുറിയ്ക്കാനാകുമോ എന്നതില്‍ ഉറപ്പൊന്നുമില്ല. സ്റ്റോക്സിന് പകരം ടീമിലേക്ക് സാക്ക് ക്രോളിയാവും എത്തുകയെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. അതേ സമയം ഇംഗ്ലണ്ട് പേസര്‍മാര്‍ക്കുള്ള തങ്ങളുടെ റൊട്ടേഷന്‍ പോളിസി തുടരുകയാണെങ്കില്‍ ഒല്ലി റോബിന്‍സണ് സാധ്യതയുണ്ട്.

ജെയിംസ് ആന്‍ഡേഴ്സണോ ജോഫ്ര ആര്‍ച്ചര്‍ക്കോ വിശ്രമം നല്‍കുകയാണെങ്കില്‍ റോബിന്‍സണെ പരിഗണിച്ചേക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. മാര്‍ക്ക് വുഡ്, സാം കറന്‍ എന്നിവരാണ് മറ്റു താരങ്ങള്‍. മാഞ്ചസ്റ്ററിനെ അപേക്ഷിച്ച് സത്താംപ്ടണില്‍ പേസിന് പ്രാമുഖ്യം കൊടുക്കുവാന്‍ ഇംഗ്ലണ്ട് തീരുമാനിക്കുകയാണെങ്കില്‍ ഡൊമിനിക് ബെസ്സിനും പുറത്തിരിക്കേണ്ടി വന്നേക്കാം.

Previous articleപാക്കിസ്ഥാനെതിരെയുള്ള രണ്ടാം ടെസ്റ്റിനുള്ള സംഘത്തെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്, സ്റ്റോക്സിന് പകരക്കാരനായി ഒല്ലി റോബിന്‍സണ്‍
Next articleപാക് യുവ പേസര്‍മാര്‍ അവസരത്തിനൊത്തുയരുമെന്ന് പ്രതീക്ഷ – വഖാര്‍ യൂനിസ്