താരങ്ങള്‍ ബയോ ബബിളില്‍ നിന്ന് ബ്രേക്ക് എടുക്കുന്നതില്‍ തനിക്ക് എതിര്‍പ്പില്ല – ജസ്റ്റിന്‍ ലാംഗര്‍

ഓസ്ട്രേലിയന്‍ താരങ്ങള്‍ ബയോ ബബിളില്‍ നിന്നോ ക്വാറന്റീന്‍ കാലത്തില്‍ നിന്നോ ബ്രേക്ക് എടുത്ത് കുടുംബത്തോടൊപ്പം പോകുന്നതില്‍ തനിക്ക് യാതൊരുവിധ എതിര്‍പ്പുമില്ലെന്ന് പറഞ്ഞ് ഓസ്ട്രേലിയന്‍ മുഖ്യ കോച്ച് ജസ്റ്റിന്‍ ലാംഗര്‍. ഇപ്പോള്‍ കായിക താരങ്ങള്‍ക്ക് ബയോ ബബിളുകളും ക്വാറന്റീന്‍ കാലും സാധാരണമായി മാറുമ്പോള്‍ കുടുംബത്തോടൊപ്പമുള്ള സമയം തീരെ ഇല്ലാതെ ആകുകയാണ്.

150 ദിവസത്തോളം വരുന്ന സമ്മറില്‍ ഓസ്ട്രേലിയന്‍ താരങ്ങള്‍ക്ക് കുടുംബത്തോടൊപ്പം ചെലവഴിക്കുവാനാകില്ലെന്നാണ് കണക്ക്കൂട്ടുല്‍. എന്നാല്‍ ഇടയ്ക്ക് ബയോ ബബിളില്‍ നിന്ന് താരങ്ങള്‍ പുറത്ത് കടക്കുന്നതില്‍ വലിയ എതിര്‍പ്പ് തനിക്കില്ലെന്ന് ജസ്റ്റിന്‍ ലാംഗര്‍ വ്യക്തമാക്കി. ഏതെങ്കിലും താരം വന്ന് തനിക്ക് ഒരു ബ്രേക്ക് വേണമെന്ന് ആവശ്യപ്പെടുകയാണെങ്കില്‍ അവര്‍ക്ക് പൂര്‍ണ്ണ പിന്തുണ ഓസ്ട്രേലിയന്‍ ടീമില്‍ നിന്നുണ്ടാവുമെന്നും ലാംഗര്‍ വ്യക്തമാക്കി.

നേരത്തെ ബയോ ബബിളില്‍ അധികം കാലം തനിക്ക് തുടരാനായേക്കില്ലെന്ന് ഇംഗ്ലണ്ട് താരം ജോഫ്ര ആര്‍ച്ചര്‍ വ്യക്തമാക്കിയിരുന്നു. ബയോ ബബിള്‍ മാനസിക സമ്മര്‍ദ്ദം ഏറെയുള്ളതാണെന്നും തനിക്കെത്ര കാലം ഇതിനെ അതിജീവിക്കാനാകുമെന്ന് അറിയില്ലെന്നുമാണ് താരം പറഞ്ഞത്.

Previous articleമർലോൺ സാന്റോസ് ഇനി ഫുൾഹാം ഡിഫൻസിൽ
Next articleറിയാൻ ബ്രൂയിസ്റ്ററെ വിൽക്കാൻ ഉറച്ച് ലിവർപൂൾ