ആദ്യ ജയം തേടി ഇന്ത്യ ബേ ഓവലില്‍, ടോസ് നേടി ന്യൂസിലാണ്ട് ഇന്ത്യയെ ബാറ്റിംഗിനയയ്ച്ചു

- Advertisement -

ടി20 പരമ്പര തൂത്തുവാരിയ ശേഷം ഏകദിന പരമ്പരയില്‍ തുടര്‍ തോല്‍വികളില്‍ നിന്ന് മോചനം തേടി ഇന്ത്യ ഇന്ന് ന്യൂസിലാണ്ടിനെ ബേ ഓവലില്‍ നേരിടും. ടോസ് നേടിയ ന്യൂസിലാണ്ട് മത്സരത്തില്‍ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ രണ്ട് മത്സരവും ന്യൂസിലാണ്ട് വിജയിച്ചതിനാല്‍ തന്നെ പരമ്പര നേരത്തെ തന്നെ ആതിഥേയര്‍ സ്വന്തമാക്കിയിട്ടുണ്ട്. വൈറ്റ് വാഷ് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാവും ഇന്ത്യ ഇന്നത്തെ മത്സരത്തിനിറങ്ങുക. കെയിന്‍ വില്യംസണ്‍ ടീമിലേക്ക് മടങ്ങിയെത്തുന്നു എന്നതാണ് ന്യൂസിലാണ്ട് നിരയിലെ മാറ്റം. ഇത് കൂടാതെ മാര്‍ക്ക് ചാപ്മാന് പകരം മിച്ചല്‍ സാന്റനര്‍ ടീമിലേക്ക് തിരികെ എത്തുന്നു.

ഇന്ത്യന്‍ നിരയില്‍ ഒരു മാറ്റമാണുള്ളത്. കേധാര്‍ ജാഥവിന് പകരം മനീഷ് പാണ്ടേ ടീമിലേക്ക് എത്തുന്നു. ടോസ് ലഭിച്ചാല്‍ ഇന്ത്യയും ബാറ്റിംഗായിരുന്നു തിരഞ്ഞെടുക്കാനിരുന്നതെന്ന് കോഹ്‍ലി വ്യക്തമാക്കി.

India (Playing XI): Prithvi Shaw, Mayank Agarwal, Virat Kohli(c), Shreyas Iyer, Manish Pandey, Lokesh Rahul(w), Ravindra Jadeja, Shardul Thakur, Navdeep Saini, Yuzvendra Chahal, Jasprit Bumrah

New Zealand (Playing XI): Martin Guptill, Henry Nicholls, Kane Williamson(c), Ross Taylor, Tom Latham(w), James Neesham, Colin de Grandhomme, Mitchell Santner, Tim Southee, Kyle Jamieson, Hamish Bennett

Advertisement