ഇന്റർ മയാമിക്ക് എതിരെ ഇന്റർ മിലാൻ കോടതിയിൽ, ബെക്കാമിന്റെ ടീമിന്റെ പേര് മാറ്റേണ്ടി വന്നേക്കും

- Advertisement -

എം എൽ എസ് ക്ലബ്ബ് ഇന്റർ മയാമിക്ക് എതിരെ സീരി എ ഭീമൻമാരായ ഇന്റർ മിലാന്റെ കേസ് കോടതി പരിഗണിച്ചപ്പോൾ ആദ്യ നടപടികൾ ഇറ്റാലിയൻ ക്ലബ്ബിന് അനുകൂലം. ബെക്കാം കൂടെ ഉടമസ്ഥനായ ഇന്റർ മയാമി ക്ലബ്ബിന് എതിരെ ഇന്റെലെക്ച്വൽ പ്രോപ്പർട്ടി വിഷയത്തിൽ ആണ് ഇന്റർ മിലാൻ കേസ് നൽകിയത്.

2018 സെപ്റ്റംബറിൽ ഇന്റർ മിലാൻ ക്ലബ്ബിന്റെ പേരിന് സാമ്യമായ ഇന്റർ മയാമി എന്ന പേരും സമാന ലോഗോയും മയാമി ക്ലബ്ബ് പുറത്തിറകിയതോടെയാണ് വിഷയം കോടതിയിൽ എത്തിയത്. 2014 ൽ തന്നെ ഇന്റർ അമേരിക്കയിൽ തങ്ങളുടെ പേരും ചിഹ്നവും രെജിസ്റ്റർ ചെയ്യാൻ അപേക്ഷിച്ചിരുന്നു. ഇന്റർ എന്ന പേര് ലോകത്ത് പലരും ഉപയോഗിക്കുന്നുണ്ട് എന്ന് എം എൽ എസ് അധികൃതർ കോടതിയിൽ വാദിച്ചു എങ്കിലും ഇന്റർ എന്ന പേരിന് എം എൽ എസിന് എന്തെങ്കിലും ഉടമസ്ഥാവകാശം ഇല്ല എന്നായിരുന്നു കോടതി ഇന്ന് വിലയിരുത്തിയത്.

കേസ് അന്തിമ വിധി ആയില്ലെങ്കിലും അനുകൂല വിധി ഉണ്ടായില്ലെങ്കിൽ ബെക്കാമിന്റെ ടീമിന്റെ പേര് മാറ്റേണ്ടി വരും.

Advertisement