മക്ടോമിനെ പരിക്ക് മാറി തിരികെയെത്തി

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവ മധ്യനിര താരം മക്ടോമിനെ പരിക്ക് മാറി തിരികെയെത്തി. താരം ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് ഫസ്റ്റ് ടീമിനൊപ്പം പരിശീലനം ആരംഭിച്ചിരിക്കുകയാണ്. പ്രീമിയർ ലീഗിലെ വിന്റർ ഇടവേള കഴിഞ്ഞ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇറങ്ങുമ്പോൾ മക്ടോമിനെയും ടീമിനൊപ്പം ഉണ്ടാകും. കഴിഞ്ഞ ഡിസംബർ മാസം മുതൽ പരിക്കിന്റെ പിടിയിലാണ് മക്ടോമിനെ.

ലീഗിലെ ന്യൂകാസിലിന് എതിരായ മത്സരത്തിൽ ആയിരുന്നു മക്ടോമിനെയ്ക്ക് പരിക്കേറ്റത്. യുണൈറ്റഡിന്റെ മധ്യനിരയിൽ ഈ സീസണിൽ മികച്ച പ്രകടനം തന്നെ കാഴ്ചവെക്കാൻ മക്ടോമിനെയ്ക്ക് ആയിരുന്നു. താരം തിരിച്ചുവന്നാൽ ഫ്രെഡിനൊപ്പം മധ്യനിരയിൽ മക്ടോമിനെ ആകും ഇറങ്ങുക. പുതിയ സൈനിംഗ് ആയ ബ്രൂണോയെ അറ്റാക്കിംഗ് മിഡായി കളിപ്പിക്കാനും ഇതോടെ ഒലെയ്ക്ക് സാധിക്കും. പോഗ്ബയും ഉടൻ പരിക്ക് മാറി എത്തും എന്നാണ് യുണൈറ്റഡ് പ്രതീക്ഷ.

Advertisement