ബെൻസീമ ചാമ്പ്യൻസ് ലീഗിന്റെ താരം

ഈ സീസണിലെ ചാമ്പ്യൻസ് ലീഗിലെ ഏറ്റവും മികച്ച താരമായി റയൽ മാഡ്രിഡ് ഫോർവേഡ് കരീം ബെൻസീമയെ തിരഞ്ഞെടുത്തു. സീസണിൽ റയൽ മാഡ്രിഡ് കിരീടം നേടുന്നതിൽ നിർണായക പങ്കുവഹിച്ച ബെൻസീമ 15 ഗോളുകളും നേടിയിരുന്നു. സീസണിലെ 12 മത്സരങ്ങളിൽ നിന്നാണ് ബെൻസീമ ഈ നേട്ടം സ്വന്തമാക്കിയത്.നോക്ക്ഔട്ട് ഘട്ടത്തിൽ 2 ഹാട്രിക്കുകളും ബെൻസീമ നേടിയിരുന്നു.

പി.എസ്.ജിക്കെതിരെയും ചെൽസിക്കെതിരെയുമാണ് ബെൻസീമ ഈ സീസണിൽ ഹാട്രിക് നേടിയത്. നിലവിൽ ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയവരുടെ പട്ടികയിൽ ബെൻസീമ മൂന്നാം സ്ഥാനം ബയേൺ മ്യൂണിക് താരം ലെവൻഡോസ്‌കിയുമായി പങ്കുവെക്കുകയാണ്. 86 ഗോളുകളാണ് ചാമ്പ്യൻസ് ലീഗിൽ ബെൻസീമ നേടിയത്. 140 ഗോളുകൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ചാമ്പ്യൻസ് ലീഗ് ഗോളടിയിൽ ഏറ്റവും മുൻപിൽ. 125 ഗോളുകളുമായി മെസ്സി രണ്ടാം സ്ഥാനത്താണ്.