രണ്ടാം ഇന്നിംഗ്സിൽ ന്യൂസിലാണ്ടിന് ബാറ്റിംഗ് തകര്‍ച്ച

Tomlatham
- Advertisement -

ഇംഗ്ലണ്ടിനെതിരെ രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗ് തകര്‍ച്ച നേരിട്ട് ന്യൂസിലാണ്ട്. ടോം ലാഥം(36), റോസ് ടെയിലര്‍(33) എന്നിവര്‍ക്കൊപ്പം ഹെന്‍റി നിക്കോൾസും(23) പൊരുതി നോക്കിയെങ്കിലും കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി ഇംഗ്ലണ്ട് മത്സരത്തിന്റെ അഞ്ചാം ദിവസത്തെ ആദ്യ സെഷനിൽ തങ്ങളുടെ മേല്‍ക്കൈ ഉറപ്പിച്ചു.

അഞ്ചാം ദിവസത്തെ ആദ്യ സെഷന്‍ അവസാനിക്കുമ്പോൾ ന്യൂസിലാണ്ട് 169/6 എന്ന നിലയിലാണ്. 15 റൺസുമായി വാട്ളിംഗും 9 റൺസ് നേടി കോളിൻ ഡി ഗ്രാന്‍ഡോമുമാണ് ക്രീസിലുള്ളത്. മത്സരത്തിൽ 272 റൺസ് ലീഡാണ് ന്യൂസിലാണ്ടിന്റെ കൈവശമുള്ളത്.

Advertisement