രണ്ടാം ഇന്നിംഗ്സിൽ മൂന്ന് വിക്കറ്റ് നഷ്ടം, ന്യൂസിലാണ്ടിന് 29 റൺസ് ലീഡ്

Matthewpottsengland

ലോര്‍ഡ്സ് ടെസ്റ്റിന്റെ രണ്ടാം ദിവസം ഉച്ച ഭക്ഷണത്തിനായി ടീമുകള്‍ പിരിയുമ്പോള്‍ ന്യൂസിലാണ്ട് രണ്ടാം ഇന്നിംഗ്സിൽ 38/3 എന്ന നിലയിൽ. മത്സരത്തിൽ 29 റൺസിന്റെ ലീഡാണ് ന്യൂസിലാണ്ടിന്റെ കൈവശമുള്ളത്. മാത്യൂ പോട്സ് രണ്ടാം ഇന്നിംഗ്സിലും മികച്ച ബൗളിംഗ് പ്രകടനവുമായി രണ്ട് വിക്കറ്റ് നേടി.

15 റൺസുമായി കെയിന്‍ വില്യംസണും ടോം ലാഥം 14 റൺസും നേടി മാത്യു പോട്സിന് വിക്കറ്റ് നൽകി മടങ്ങുകയായിരുന്നു. നേരത്തെ ന്യൂസിലാണ്ടിന്റെ ആദ്യ ഇന്നിംഗ്സ് 132 റൺസിന് അവസാനിച്ചപ്പോള്‍ ഇംഗ്ലണ്ട് 141 റൺസിന് ഓള്‍ഔട്ട് ആയി.

Previous articleലകാസെറ്റ ആഴ്സണൽ വിട്ടു
Next articleടോട്ടനം താരം ബെഗ്വൈൻ അയാക്സിലേക്ക്