ലകാസെറ്റ ആഴ്സണൽ വിട്ടു

Newsroom

ഫ്രഞ്ച് അറ്റാക്കിംഗ് താരം ലകാസെറ്റ ആഴ്സണൽ വിട്ടു എന്ന് ക്ലബ് ഇന്ന് ഔദ്യോഗികമായി അറിയിച്ചു. ഫ്രഞ്ച് ക്ലബായ ഒളിമ്പിക് ലിയോണിലേക്ക് ആയും ആഴ്സണൽ താരം ലകാസെറ്റ പോകുന്നത് എന്നാണ് സൂചനകൾ.

2017ൽ ലിയോണിൽ നിന്ന് തന്നെ ആയിരുന്നു ലകാസെറ്റ ലണ്ടണിൽ എത്തിയത്. അന്ന് വലിയ തുക ആഴ്സണൽ താരത്തിനായി മുടക്കിയിരുന്നു. മികച്ച പ്രകടനം ആഴ്സണലിൽ നടത്തി എങ്കിലും അദ്ദേഹത്തിന്റെ സ്ഥിരതയില്ലായ്മ പലപ്പോഴും വിമർശനങ്ങൾ ഉയർത്തിയിരുന്നു.

ആഴ്സണലിനായി 206 മത്സരങ്ങൾ കളിച്ച താരം 71 ഗോളുകൾ നേടിയിട്ടുണ്ട്. 2017/18 സീസണിലും 2020/21 സീസണിലും ആഴ്സണലിന്റെ ടോപ് സ്കോറർ ആയിരുന്നു ലകാസെറ്റെ.