ഇംഗ്ലണ്ടിനെതിരെയുള്ള ന്യൂസിലാണ്ട് ടെസ്റ്റ് സ്ക്വാഡ് പ്രഖ്യാപിച്ചു, ടെസ്റ്റ് അരങ്ങേറ്റത്തിന് ലോക്കി ഫെര്‍ഗൂസണ് സാധ്യത

ഇംഗ്ലണ്ടും ന്യൂസിലാണ്ടും തമ്മിലുള്ള രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു. നവംബര്‍ 21ന് ആരംഭിക്കുന്ന പരമ്പരയില്‍ ലോക്കി ഫെര്‍ഗൂസണ്‍ അരങ്ങേറ്റം നടത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. താരം മികച്ച ഫോമിലാണ് കളിക്കുന്നതെന്നും താരത്തിന് സാധ്യത വര്‍ദ്ധിപ്പിക്കുന്നു. കെയിന്‍ വില്യംസണ്‍ പരിക്ക് മാറി വീണ്ടും നായക സ്ഥാനത്തേക്ക് എത്തുന്നു.

ആദ്യ ടെസ്റ്റ് മൗണ്ട് മൗംഗനായിയിലാണ് ആരംഭിക്കുന്നത്. രണ്ടാം ടെസ്റ്റ് ഹാമിള്‍ട്ടണില്‍ നടക്കും.

ന്യൂസിലാണ്ട്: കെയിന്‍ വില്യംസണ്‍, ടോഡ് ആസ്ട്‍ലേ, ടോം ബ്ലണ്ടല്‍, ട്രെന്റ് ബോള്‍ട്ട്, കോളിന്‍ ഡി ഗ്രാന്‍ഡോം, ലോക്കി ഫെര്‍ഗൂസണ്‍, മാറ്റ് ഹെന്‍റി, ടോം ലാഥം, ഹെന്‍റി നിക്കോളസ്, ജീത്ത് റാവല്‍, മിച്ചല്‍ സാന്റനര്‍, ടിം സൗത്തി, റോസ് ടെയിലര്‍, നീല്‍ വാഗ്നര്‍, ബിജെ വാട്ളിംഗ്

Previous articleബീരിച്ചേരി സെവൻസിൽ റെഡ് സ്റ്റാർ ഇളമ്പച്ചിക്ക് ഗംഭീര വിജയം
Next articleഇന്ത്യയുടെ പോലെയുള്ള ശക്തരായ പേസ് അറ്റാക്കുകളെ നേരിടുവാനുള്ള മനഃക്കരുത്ത് ബംഗ്ലാദേശിനുണ്ടാകണം