പൃഥ്വി ഷാക്ക് പകരം കെ.എൽ രാഹുൽ ഓപ്പൺ ചെയ്യണം : സുനിൽ ഗാവസ്‌കർ

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിൽ ഓപ്പണർ പൃഥ്വി ഷാക്ക് പകരം കെ.എൽ രാഹുൽ ഓപ്പണറാവണമെന്ന നിർദേശവുമായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗാവസ്‌കർ. അഡ്‌ലെയ്ഡിൽ നടന്ന ആദ്യ ടെസ്റ്റിൽ മികച്ച പ്രകടനം പുറത്തെടുക്കാനാവാതെ പോയ പൃഥ്വി ഷാക്ക് അടുത്ത ടെസ്റ്റിൽ അവസരം ലഭിക്കാനുള്ള സാധ്യത വളരെ കുറവാണ്.

അഡ്‌ലെയ്ഡിൽ നടന്ന ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ പൂജ്യത്തിന് പുറത്തായ പൃഥ്വി ഷാ രണ്ടാം ഇന്നിങ്സിൽ 4 റൺസ് എടുത്ത് പുറത്തായിരുന്നു. തുടർന്നാണ് പൃഥ്വി ഷാക്ക് പകരം കെ.എൽ രാഹുൽ ഓപ്പണറാവണമെന്ന് സുനിൽ ഗാവസ്‌കർ നിർദേശിച്ചത്. അഞ്ചാം സ്ഥാനത്തോ ആറാം സ്ഥാനത്തോ ശുഭ്മൻ ഗില്ലിനെയോ ഇറക്കണമെന്നും ഗാവസ്‌കർ പറഞ്ഞു.

ഇന്ത്യ വളരെ പോസിറ്റീവ് ആയ രീതിയിൽ ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിനെ കാണണമെന്നും ഓസ്ട്രേലിയയുടെ ദൗര്‍ബല്യം അവരുടെ ബാറ്റിംഗ് ആണെന്നും ഗാവസ്‌കർ പറഞ്ഞു. ഇന്ത്യ തങ്ങളുടെ കഴിവിൽ വിശ്വസിക്കണമെന്നും പോസിറ്റീവ് ആയി കാര്യങ്ങൾ കാണണമെന്നും അല്ലെങ്കിൽ ഇന്ത്യ 4-0 പരമ്പര തോൽക്കുമെന്നും ഗാവസ്‌കർ പറഞ്ഞു.

Previous articleപാക്കിസ്ഥാനെതിരെയുള്ള ന്യൂസിലാണ്ട് ടെസ്റ്റ് സ്ക്വാഡ് പ്രഖ്യാപിച്ചു
Next articleബേൺലിയോട് തോറ്റ് വോൾവ്സ്