ന്യൂസിലാന്റിലേക്കും സഞ്ജു സാംസൺ ഇല്ല, T20 സ്ക്വാഡ് പ്രഖ്യാപിച്ച് ഇന്ത്യ

- Advertisement -

ഇന്ത്യയുടെ ന്യൂസിലാന്റ് പര്യടനത്തിനുള്ള സ്ക്വാഡ് പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസൺ ഇത്തവണ സ്ക്വാഡിൽ പോലും ഇടം പിടിച്ചിട്ടില്ല. ഹിറ്റ്മാൻ രോഹിത്ത് ശർമ്മ സ്ക്വാഡിൽ തിരികെയെത്തിയിട്ടുണ്ട്. ശിവം ദുബേ, ചഹൽ, ജഡേജ എന്നിവരും ഇന്ന് പ്രഖ്യാപിച്ച സ്ക്വാഡിലുണ്ട്.

ജനുവരി 20നാണ് ഇന്ത്യൻ ടീം ന്യൂസിലാന്റിലേക്ക് പറക്കുക. ബെംഗളൂരുവിൽ ആസ്റ്റ്രേലിയക്കെതിരായ ഏകദിനത്തിന് ശേഷമാണിത്. ന്യൂസിലാന്റിൽ 5 ടി20യും മൂന്ന് ഏകദിനങ്ങളും രണ്ട് ടെസ്റ്റ് മാച്ചും ഇന്ത്യ കളിക്കും. ലോകകപ്പിന് മുന്നോടിയായുള്ള മത്സരത്തിലൂടെ ലോകകപ്പ് സ്ക്വാഡിനെ ഏകദേശം ഉറപ്പിക്കാനാകും ഇന്ത്യയുടെ ശ്രമം.

India: Virat Kohli (C), Rohit Sharma (VC), KL Rahul, S Dhawan, Shreyas Iyer, Manish Pandey, Rishabh Pant (WK), Shivam Dube, Kuldeep Yadav, Yuzvendra Chahal, W Sundar, Jasprit Bumrah, Mohd. Shami, Navdeep Saini, Ravindra Jadeja, Shardul Thakur

Advertisement